Ads Area

എന്താണ് ജി. എസ്. ടി (Goods and Service Taxes)?

എന്താണ് ജി. എസ്. ടി (Goods and Service Taxes)?

ഇന്ത്യയിലെ ഏറ്റവും വലിയ പരോക്ഷമായ നികുതി പുനക്രമീകരണമായിരുന്നു 2017 ജൂലൈ 1 മുതൽ ഇന്ത്യാ ഗവൺമെന്റ് പ്രാബല്യത്തിൽ കൊണ്ടുവന്ന ഇരട്ട ജി.എസ്.ടി യിലൂടെ നടപ്പിലായത്. ഇന്നത്തെ ആഗോള സാമ്പത്തിക നിലയനുസരിച്ച് 140 ഓളം ലോകരാജ്യങ്ങൾ ജി എസ് ടി നികുതി വ്യവസ്ഥ പിന്തുടരുന്നു. കാനഡയിൽ നടപ്പിലാക്കിയതിനു സമാനമായ ഇരട്ട ജി.എസ്.ടി; അതായത് കേന്ദ്ര ഗവൺമെന്റ് ചുമത്തുന്ന CGST യും സംസ്ഥാന ഗവൺമെന്റ് ചുമത്തുന്ന  SGST യും ചേർന്ന പദ്ധതിയാണ് ഇന്ത്യയും സ്വീകരിച്ചിരിക്കുന്നത്.

ഉൽപന്നങ്ങളുടെ കൈമാറ്റത്തിന്റെ ഓരോ ഘട്ടത്തിലും വ്യത്യസ്തമായ നികുതികൾ ചുമത്തപ്പെടുന്നതും അതുവഴി ഉൽപ്പന്നത്തിന്റെ വില വർദ്ധിക്കുന്നതും (cascading effect) ജി എസ് ടി എന്ന ഒറ്റ നികുതി സമ്പ്രദായത്തിലൂടെ തടയപ്പെടുന്നു.

വിവരശേഖരണങ്ങളും നടപടിക്രമങ്ങളും ഡിജിറ്റൽ വൽക്കരിക്കുന്നതിന് പ്രത്യേക പ്രാധാന്യം നൽകുന്ന കേന്ദ്രഗവൺമെന്റിന്റെ സമീപനമാണ് ജി.എസ്.ടിയിലേക്കുള്ള ചുവടുമാറ്റത്തിന് കാരണം.

നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന ജി.എസ്.ടി പൂർണ്ണമായും ഡിജിറ്റൽ വൽക്കരിക്കപ്പെട്ട നികുതിദായക്രമമാണ്. ഈ പ്രക്രിയ കൂടുതൽ ലളിതമാക്കുവാനും പരമാവധി കൃത്യതയും ശ്രദ്ധേയമായ വേഗതയും ഉറപ്പാക്കുവാനും ഓൺലൈൻ ജി എസ് ടി പോർട്ടൽ അവതരിപ്പിച്ചിരിക്കുന്നു. രജിസ്ട്രേഷന്റെ എല്ലാ ഘട്ടങ്ങളുടെയും പൂർത്തീകരണം,റിട്ടേൺ ഫയലിങ്, റീ ഫണ്ടിന് അപേക്ഷിക്കൽ,നോട്ടീസുകളോട് പ്രതികരിക്കൽ എന്നിങ്ങനെയുള്ള പ്രക്രിയകളെല്ലാം നികുതി ദായകന് ഈ പോർട്ടലിലൂടെ പൂർത്തീകരിക്കുവാൻ  സാധിക്കുന്നതാണ്.

GST  സഹായിക്കുന്നതിലൂടെ മാസം ഒരു ലക്ഷം രൂപ വരെ നേടുന്നത് എങ്ങനെയെന്ന് അറിയണോ? [വായിക്കുക]

ജി.എസ്.ടി - നേട്ടങ്ങൾ

 1. നികുതികളുടെ ആധിക്യം ഒഴിവാക്കപ്പെടുന്നു
 2. കൂടുതൽ പണം ലാഭിക്കുവാനാകുന്നു
 3. ബിസിനസ്/ വാണിജ്യ പ്രക്രിയകൾ എളുപ്പമാകുന്നു 
 4. നികുതിയടവുകളും അനുബന്ധപ്രക്രിയകളും ലളിതമാക്കുന്നു
 5. Cascading effect നുള്ള സാധ്യത കുറയുന്നു
 6. കൂടുതൽ ജോലിസാധ്യതകൾ
 7. ജി. ഡി. പി നിലവാരം ഉയരുന്നു
 8. നികുതിവെട്ടിപ്പുകൾ കുറയ്ക്കുവാനാകുന്നു 
 9. ഉൽപാദകർ തമ്മിലുള്ള മത്സരം പ്രോത്സാഹിപ്പിക്കപ്പെടുകയും അതുവഴി ഉപഭോക്താവിന് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ഒപ്ഷനുകൾ ലഭിക്കുകയും ചെയ്യുന്നു.
 10. റവന്യു അധികരിക്കുന്നു.

ജി.എസ്.ടി - കോട്ടങ്ങൾ

 1. പുതിയ നികുതി ദായക്രമത്തിലേക്ക് മാറുമ്പോൾ നികുതിദായകൻ  നേരിടുന്ന സാങ്കേതിക പ്രശ്നങ്ങൾ
 2. Composition scheme ലെ പർച്ചേസ് റിപ്പോർട്ടിംഗ്
 3. വർഷാവർഷം പരിഷ്ക്കരിക്കപ്പെടുന്ന GSTR ഫോം യൂട്ടിലിറ്റി
 4. Credit reversal
 5. അധിക ടാക്സ് അടവുകൾക്കും refund ചെല്ലാനും ഓപ്ഷനുകൾ ലഭ്യമല്ല.
 6. GSTR 2A യുടെ ലഭ്യത
 7. Agricultural Commission Agent,Joint Development Agreement എന്നിവയിലെ സങ്കീർണതകൾ 
 8. GSTR 3B, GSTR 1 സംബന്ധിച്ച പ്രശ്നങ്ങൾ
 9. TRAN 1 ഫോമിലെ പ്രശ്നങ്ങൾ
 10. ചില മേഖലകളിലെ ചെറുകിട വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ
 11. ഈ- കൊമേഴ്സ് കമ്പനികൾ നേരിടുന്ന പ്രശ്നങ്ങൾ
 12. ബഹിർസംസ്ഥാന ( സംസ്ഥാനത്തിനു പുറത്തുള്ള) വ്യാപാരവും e-way ബില്ലും

പുതിയ നികുതി ദായക്രമത്തിലേക്ക് മുഴുവൻ ദായകരേയും ഉൾപ്പെടുത്തുന്നതുവരെ ജി എസ് ടി  നികുതി വെട്ടിപ്പിനെ പ്രതിരോധിക്കുവാൻ പൂർണ്ണമായും പര്യാപ്തമല്ല.

ജി.എസ്.ടി രജിസ്ട്രേഷൻ

ജി.എസ്.ടി നിയമത്തിനു കീഴിൽ 20 ലക്ഷത്തിലധികം വിറ്റുവരവുള്ള ബിസിനസ് കമ്പനികൾ ( വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പർവ്വത  പ്രദേശ സംസ്ഥാനങ്ങളിലും ഇത് 10 ലക്ഷം ) സാധാരണ നികുതിദായകരായി രജിസ്റ്റർ ചെയ്യണം.ഇതാണ് ജി.എസ്.ടി രജിസ്ട്രേഷൻ.

ചില ബിസിനസ്സുകൾക്ക് ജിഎസ് ടിക്ക് കീഴിലെ  രജിസ്ട്രേഷൻ നിർബന്ധിതമാണ്. ബിസിനസുകൾ ജി.എസ്.ടി രജിസ്ട്രേഷൻ  അവഗണിക്കുകയും ബിസിനസ് തുടരുകയും ചെയ്യുന്നത് കണ്ടെത്തിയാൽ നിയമലംഘനമായി കണക്കാക്കി ഉയർന്ന പിഴ ചുമത്തുന്നതായിരിക്കും.

ജി.എസ്.ടിക്കു കീഴിൽ രജിസ്റ്റർ ചെയ്യേണ്ടവർ

 1. Pre-GST നിയമത്തിനു കീഴിൽ രജിസ്റ്റർ ചെയ്ത നികുതിദായകർ
 2. 20 ലക്ഷത്തിന് മുകളിൽ വിറ്റുവരവുള്ള ബിസിനസുകൾ ( വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ജമ്മു&കാശ്മീർ, ഹിമാചൽ പ്രദേശ്,ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 10 ലക്ഷം)
 3. ക്യാഷ്വൽ നികുതിദായകൻ / എൻ. ആർ.ഐ
 4. സപ്ലൈയറുടെ ഏജന്റുമാരും ഇൻപുട്ട് സർവീസ് ഡിസ്ട്രിബ്യൂട്ടർമാരും
 5. Reverse charge mechanism ത്തിനു കീഴിൽ നികുതിയടയ്ക്കുന്നവർ
 6. ഈ- കൊമേഴ്സ് അഗ്രഗേറ്റർ  വഴി വിതരണത്തിൽ ഏർപ്പെടുന്നവർ
 7. എല്ലാ ഈ- കൊമേഴ്സ് അഗ്രഗേറ്റർമാരും
 8. രജിസ്റ്റർ ചെയ്ത നികുതിദായകനല്ലാത്ത ഇന്ത്യൻ പൗരന് online information,database access,retrieval service, എന്നിവ വിദേശത്തുനിന്ന്  സപ്ലൈ ചെയ്യുന്നവർ 

റിട്ടേൺ ഫയലിംഗ്

നികുതിദായകൻ ഏർപ്പെട്ടിരിക്കുന്ന ബിസിനസിനും ജി.എസ്.ടി ക്കു കീഴിൽ തെരഞ്ഞെടുത്ത രജിസ്ട്രേഷനും അനുസരിച്ചായിരിക്കും റിട്ടേൺ ഫയലിംഗ്.

ഒരു സാധാരണ നികുതിദായകന് ജി.എസ്.ടി ക്കു കീഴിൽ സാമ്പത്തിക വർഷത്തിൽ 37 നികുതി അടവുകളാണുള്ളത്. ഓരോ മാസവും മൂന്ന് അടവുകൾ വീതവും പിന്നെ ഒരു വാർഷിക അടവും.എന്നാൽ പ്രായോഗികമായി 12 മാസ അടവുകളും ഒരു വാർഷിക അടവും പൂർത്തിയാക്കിയാൽ മതി.

ജി.എസ്.ടി രജിസ്റ്റർ ചെയ്തില്ലെങ്കിൽ

നികുതി അടവിന് പൂർണമായോ ഭാഗികമായോ ഭംഗം നേരിട്ടാൽ 

അടയ്ക്കേണ്ട തുകയുടെ 10%,  അല്ലെങ്കിൽ 10,000 രൂപ ഇതിൽ ഏതാണോ കൂടുതൽ അത് പിഴയായി ഒടുക്കണം. മനപ്പൂർവ്വം നികുതി അടയ്ക്കാത്തതാണ് എന്ന് തെളിഞ്ഞാൽ പിഴ  100% വരെ ഉയരാം. 

Tags

Top Post Ad

Below Post Ad