Ads Area

എൻ.ആർ.ഐ കൾക്ക് നികുതിയിളവുകൾ ലഭിക്കുവാൻ അഞ്ചു വഴികൾ

എൻ.ആർ.ഐ കൾക്ക് നികുതിയിളവുകൾ ലഭിക്കുവാൻ അഞ്ചു വഴികൾ

സാധാരണയായി എൻ.ആർ.ഐ (Non-Resident indians) കൾക്ക് രണ്ടു നികുതികൾ ബാധകമാണ്. വിദേശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇന്ത്യൻ പൗരന് ആഥിതേയ രാജ്യങ്ങളിൽ ചുമത്തപ്പെടുന്ന നികുതിക്ക് പുറമെ സ്വദേശത്തുള്ള നിക്ഷേപങ്ങൾ (investments), ആസ്തികൾ (assets), വാണിജ്യ  ഇടപാടുകൾ എന്നിവയിൽ നിന്നു കിട്ടുന്ന വരുമാനത്തിന് ഇന്ത്യാ ഗവൺമെന്റ് ചുമത്തുന്ന നികുതി കൂടി അടയ്ക്കേണ്ടതായുണ്ട്. കൃത്യമായ പ്ലാനിങ്ങിലൂടെ അടയ്ക്കേണ്ട  നികുതികളിൽ  ഇളവു വരുത്തുവാനുള്ള അഞ്ചു വഴികളാണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്.

tax exemption for nri

എൻ.ആർ.ഐ കളിൽ ചുമത്തപ്പെടുന്ന നികുതികൾ ബാധകമാകുന്നത് ഇവയിലൊക്കെയാണ്

  1. ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെട്ടതോ സമ്പാദിക്കപ്പെട്ടതോ ആയ വരുമാനം.
  2. ഇന്ത്യയിലെ ഒരു സംഘടനയിൽ നിന്ന് ലഭിച്ച പ്രതിഫലമോ അല്ലെങ്കിൽ പ്രതിഫലം കൊടുത്തു  വാങ്ങിയ സേവനമോ.
  3. ഇന്ത്യയിൽ നിന്ന് നേരിട്ടോ അല്ലാതെയോ ലഭിച്ച പ്രതിഫലം.
  4. ഇന്ത്യയിലുള്ള റിയൽ എസ്റ്റേറ്റിൽ നിന്ന് ലഭിക്കുന്ന വരുമാനം (ഉദാ: കടമുറികൾ, വാടക വീടുകൾ)
  5. ഇന്ത്യയിലെ സാമ്പത്തിക നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം. (ഉദാ:Mutual funds, equities,bonds)
  6. Fixed deposit, savings accounts എന്നിവയിൽ നിന്ന് കിട്ടുന്ന പലിശ.
  7. NRO (Non-Resident Ordinary)അക്കൗണ്ടുകളിൽ നിന്ന് കിട്ടുന്ന പലിശ
  8. എൻ ആർ ഐ യുടെ നിയന്ത്രണത്തിലുള്ള ബിസിനസുകളിൽ നിന്ന് കിട്ടുന്ന വരുമാനം.
  9. ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന,50,000 രൂപയ്ക്ക് മുകളിൽ മൂല്യമുള്ള  ഉപഹാരങ്ങൾ.

ഇന്ത്യയുമായി DTAA (Double Taxation Avoidance Agreement ) ഒപ്പുവച്ച രാജ്യങ്ങളിൽ നിന്നുള്ള വരുമാനത്തിന് ഇന്ത്യൻ നികുതി ബാധകമാകുന്നതല്ല.NRE (Non-Resident External),FNCR (Foreign Currency Non-Repatriable) ഇന്നീ അക്കൗണ്ടുകളിൽ നിന്നും എൻ.ആർ.ഐ കൾക്ക് ലഭിക്കുന്ന പലിശയ്ക്കും നികുതി ബാധകമല്ല.

നികുതി ഇളവിന് അഞ്ചു വഴികൾ

1. പരമാവധി നികുതിയിളവുകൾ ക്ലെയിം ചെയ്യുക 

ഇന്ത്യയിൽ താമസിക്കുന്ന  പൗരന് ഉപകരിക്കുന്ന പല അടിസ്ഥാന നികുതിയിളവുകളും  എൻ.ആർ.ഐ കൾക്ക് ലഭ്യമല്ല.ഉദാഹരണത്തിന് PPF (Public Provident Funds), NSC (National Savings Certificates) എന്നിങ്ങനെയുള്ള സോഷ്യൽ സ്കീമുകളിൽ നിക്ഷേപിക്കുക വഴി ലഭിക്കുന്ന നികുതിയിളവ് എൻ.ആർ.ഐകൾക്ക് ബാധകമല്ല. അതുപോലെതന്നെയാണ് ആരോഗ്യ സംബന്ധമായ കാരണങ്ങൾ കൊണ്ടും ആശുപത്രിച്ചെലവുകൾ മൂലവും ലഭിക്കുന്ന നികുതിയിളവുകളുടെ കാര്യവും. എന്നാൽ NPS (national pension scheme)ൽ നടത്തുന്ന നിക്ഷേപങ്ങൾ വഴി ലഭിക്കുന്ന നികുതിയിളവുകൾ എൻ.ആർ.ഐ കൾക്ക് ബാധകമാണ്.

ഇൻകംടാക്സ് നിയമത്തിന്റെ സെക്ഷൻ 80CCD (1) അനുസരിച്ച് NPS ൽ നടത്തുന്ന നിക്ഷേപങ്ങൾ വഴി 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭ്യമാണ്.1.5 ലക്ഷം  രൂപ നികുതിയിളവ് ലഭിക്കുന്ന പരിധിയിൽ കൂടുതൽ നിക്ഷേപങ്ങൾ NPS ൽ നടത്തിയാൽ  ഇതിനുപുറമേ 50,000 രൂപയുടെ അധിക നികുതി ഇളവ് കൂടി ലഭിക്കുന്നതാണ്.

കേന്ദ്ര സർക്കാരിന്റെ പെൻഷൻ സ്‌കീം (NPS) എടുക്കാത്തവർ ഉടനടി എടുക്കുക; എങ്ങനെയെന്ന് [ഇവിടെ വായിക്കുക]

2. പാൻ കാർഡ് കരസ്ഥമാക്കുക 

നികുതിദായകരെ തിരിച്ചറിയുവാൻ ഉപയോഗിക്കുന്ന നമ്പർ ആണ് PAN അഥവാ permanent account number. ഇൻകം ടാക്സ് ഏജൻസികൾ നികുതി വെട്ടിപ്പ് തടയുവാനായി പാൻനമ്പർ ഉപയോഗിക്കുന്നു. ഇൻകം ടാക്സ്  റീഫണ്ടുകൾ ലഭിക്കണമെങ്കിൽ പാൻ കാർഡ് ആവശ്യമാണ്.

ഇന്ത്യയിൽ ഒരു പരിധിക്കപ്പുറം സമ്പാദിക്കപ്പെടുന്ന വരുമാനത്തിനൊപ്പം അതിന്റെ സ്രോതസ്സിൽ വച്ചുതന്നെ നികുതിയും ചുമത്തപ്പെടുന്നതിനാൽ ഏതെങ്കിലും മേഖലയിൽ നിക്ഷേപം നടത്തുമ്പോൾ PAN നമ്പർ ഇല്ലെങ്കിൽ അധികനികുതി ചുമത്തപ്പെടാൻ സാധ്യതയുണ്ട്. PAN നമ്പർ കൈപ്പറ്റുന്നത്  വഴി ഈ  അധികനികുതി ഒഴിവാക്കാൻ സാധിക്കും.

പാൻ കാർഡ് എടുത്തിട്ടില്ലാത്തവർക്ക് ഓൺലൈനായി നിമിഷ നേരം കൊണ്ട് എടുക്കാം [ഇവിടെ വായിക്കുക]

3. പ്രൊവിഷൻസ് പ്രയോജനപ്പെടുത്തുക

വിദേശനാണ്യം കൊണ്ടു വാങ്ങിയ ദീർഘകാല ആസ്തികൾ ( long term assets)ക്ക് ബാധകമായ വ്യവസ്ഥകൾ വഴിയുള്ള നികുതിയിളവുകൾ എൻ.ആർ.ഐകൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. വിദേശ ആസ്തികൾ (foreign assets) വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുമ്പോൾ capital gain അനുസൃതമായി ഇളവുകൾ ലഭ്യമല്ലെങ്കിലും ഇൻകം ടാക്സ് ആക്ടിന്റെ സെക്ഷൻ 115F അനുസരിച്ച് ചില ഇളവുകൾക്ക് എൻ.ആർ.ഐ കൾ അർഹരാണ്.

വിദേശ ആസ്തികൾ വിറ്റോ കൈമാറ്റം ചെയ്തോ ലഭിക്കുന്ന വരുമാനം ഇന്ത്യൻ കമ്പനികളിൽ ഷെയറുകൾ ആക്കി മാറ്റുകയോ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപിക്കുകയോ NSC (National Savings Certificate) പ്ലാനിലേക്ക് മാറ്റുകയോ ചെയ്യാവുന്നതാണ്. വിദേശ വരുമാനം ഇങ്ങനെ കൺവർട്ട് ചെയ്യുന്നതുവഴി ചില നികുതിയിളവുകൾക്ക് എൻ.ആർ.ഐ കൾ അർഹരാകുന്നതാണ്.

കേരള സർക്കാരിന്റെ ഡിവിഡന്റ് സ്‌കീം എന്താണെന്ന് നിങ്ങൾക്ക് അറിയുമോ? [ഇവിടെ വായിക്കുക]

4. ഹോം ലോൺ ഇൻട്രസ്റ്റ് ക്ലെയിം ചെയ്യുക 

ഇന്ത്യയിലുള്ള വസ്തു വകകളുമായി ബന്ധപ്പെട്ട നികുതിയിളവ് എൻആർഐകൾക്ക് ബാധകമാണ്.പ്രോപ്പർട്ടി ടാക്സുകളിലും ഹോം ലോണുകളുടെ മുതലിലും പലിശയിലും നികുതി ഇളവുകൾ ബാധകമാണ്. വസ്തുവകകളുടെ വാടകയിലും നികുതിയിളവുകൾ ലഭ്യമാണ്.അതുകൊണ്ടുതന്നെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കുന്നത് എൻ.ആർ.ഐ കൾക്ക് ലാഭകരമാണ്.

ഇന്ത്യയിലുള്ള വസ്തുവകകൾ വിൽക്കുമ്പോൾ ക്യാപിറ്റൽ ഗെയിൻ ടാക്സ് എൻ. ആർ. ഐ കൾ അടയ്ക്കേണ്ടതുണ്ട്. ഇങ്ങനെ ലഭിക്കുന്ന വരുമാനം  സാമ്പത്തിക വർഷത്തിനനുസരിച്ച് നിയന്ത്രിച്ചാൽ ലോവർ ടാക്സ് ബ്രാക്കറ്റിൽ തന്നെ തുടരാനാകും. അതുവഴി അധിക നികുതി ഒഴിവാക്കാം.

സ്റ്റേറ്റ് ബാങ്ക് ഇപ്പോൾ നൽകുന്ന ഹോം ലോണിൽ പലിശ എത്ര രൂപക്ക്, എത്ര കാലത്തേക്ക് എന്ന് കണക്കു കൂട്ടാൻ എളുപ്പ വഴി [ഇവിടെ നോക്കുക]

5. എൻ.ആർ.ഐ സ്റ്റാറ്റസ് നിലനിർത്തുക

വരുമാനത്തിന്റെയും താമസത്തിന്റെയും അടിസ്ഥാനത്തിലാണ് ഒരു വ്യക്തി അടയ്ക്കേണ്ട നികുതി നിശ്ചയിക്കപ്പെടുന്നത്. ഒരു വ്യക്തിയുടെ residential status അനുസരിച്ച് അടയ്ക്കേണ്ട നികുതിയും വ്യത്യാസപ്പെടുന്നു. എൻ.ആർ.ഐ കളുടെ വിദേശ വരുമാനം ഇന്ത്യയിൽ നികുതിയുടെ പരിധിയിൽ വരുന്നതല്ല. എന്നാൽ താമസസ്ഥലം വ്യക്തമാക്കിയില്ലെങ്കിൽ വിദേശ വരുമാനത്തിനും നികുതി അടക്കേണ്ടി വരും. ഇങ്ങനെ  നികുതി അടവുകളുടെ സങ്കീർണതകളിൽ പെടുന്നത് ഒഴിവാക്കുവാനായി ഇൻകംടാക്സ് നിയമം അനുസരിച്ചുള്ള  എൻ.ആർ.ഐ സ്റ്റാറ്റസ് ഔദ്യോഗികമായി നിലനിർത്തുക.

182 ദിവസത്തിൽ താഴെ മാത്രം  ഇന്ത്യയിൽ താമസിക്കുന്ന വ്യക്തിയാണ് എൻ. ആർ. ഐ. അതുകൊണ്ട് ഇന്ത്യയിലേക്കുള്ള സന്ദർശനങ്ങൾ ഈ 182 ദിവസത്തിനുള്ളിൽ ഒതുക്കുവാൻ  ശ്രദ്ധിക്കുക.

പ്രവാസികൾ നിർബന്ധമായും കയ്യിൽ കരുതേണ്ട മദദ് സംവിധാനം നിങ്ങളുടെ പക്കലുണ്ടോ? [ഇവിടെ വായിക്കുക]

Top Post Ad

Below Post Ad