Ads Area

പ്രതിരോധ സേനയിൽ ഇന്ത്യൻ പൗരന്മാർക്ക് തൊഴിൽ അവസരങ്ങൾ.

യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽനിന്ന് നിന്ന് താഴെ കാണുന്ന തസ്തികകളിലേക്ക് ചെന്നൈയിലുള്ള പ്രതിരോധ സേനയുടെ ഷിപ്പിംഗ്‌മായി ബന്ധപ്പെട്ട EMBARKATION ആസ്ഥാനത്ത് നിന്ന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.

1. LOWER DIVISION CLERK (LDC)

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത

  • അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്നോ ബോർഡിൽനിന്നോ 12th/HSc -യോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ പാസായിരിക്കണം.
  • കമ്പ്യൂട്ടറിൽ ഒരു മിനിറ്റിൽ 35 വാക്കുകൾ എന്ന നിരക്കിൽ ഇംഗ്ലീഷ് ടൈപ്പിംഗ് സ്പീഡ് കൈവരിച്ചിട്ടുണ്ടാവണം അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കുകൾ ടൈപ്പ് ചെയ്യുവാനുള്ള വേഗത ഉണ്ടാവണം.

2. Tally Clerk

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത

  • അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്നോ ബോർഡിൽനിന്നോ 12th/HSc -യോ അല്ലെങ്കിൽ തത്തുല്യ യോ ഗ്യതയോ പാസായിരിക്കണം.
  • ഒരു അംഗീകൃത ഷിപ്പിംഗ് ഏജൻസിയിൽ നിന്നുള്ള  മൂന്നുവർഷത്തെ ഷിപ്പിംഗ് ജോലിയിലുള്ള അനുഭവ സമ്പത്ത്  തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

3. MTS (Messenger)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത

  • അംഗീകൃത  ബോർഡിൽനിന്നുള്ള മെട്രികുലേഷൻ(SSLC) അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ പാസായിരിക്കണം.
  • ഏതെങ്കിലും ഗവണ്മെന്റ് ഓഫീസിലോ / സ്വകാര്യ ഓഫീസിലോ ഓഫീസ് അസിസ്റ്റൻറ് ആയി 6 മാസം ജോലി ചെയ്തതിന്റെ എക്സ്പീരിയൻസ്  സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
  • പ്രത്യേക ട്രേഡ് അല്ലാതെ MTS ആയി പലവിധ ജോലികൾ ചെയ്യാൻ തയ്യാറായിരിക്കണം.

4. MTS Safariwala

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത

  • അംഗീകൃത  ബോർഡിൽനിന്നുള്ള മെട്രികുലേഷൻ(SSLC) അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ പാസായിരിക്കണം.
  • ഏതെങ്കിലും ഗവണ്മെന്റ് ഓഫീസിലോ / സ്വകാര്യ ഓഫീസിലോ ഹൗസ് കീപ്പിങ്  ജോലി 6 മാസം ചെയ്തതിന്റെ എക്സ്പീരിയൻസ്  സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം..
  • പ്രത്യേക ട്രേഡ് അല്ലാതെ MTS ആയി പലവിധ ജോലികൾ ചെയ്യാൻ തയ്യാറായിരിക്കണം.


അപേക്ഷ സമർപ്പിക്കേണ്ട വിധം:

തന്നിരിക്കുന്ന പ്രൊഫോര്മ (Proforma) അനുസരിച്ച്  ആവശ്യമായ എല്ലാ വിവരങ്ങൾ പൂരിപ്പിച്ച് വേണ്ട എല്ലാ രേഖകൾ (സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് മാത്രം) അപേക്ഷയോടൊപ്പം വെച്ച്  കവറിന് മുകളിൽ "

application for the post of ________ (അപേക്ഷിക്കുന്ന തസ്തികയുടെ പേര്) എന്ന്  എഴുതി പരസ്യം പ്രസിദ്ധീകരിച്ച തീയതിക്ക് 21 ദിവസത്തിന് മുമ്പായി ഓഫീസിൽ എത്തത്തക്ക വിധത്തിൽ അയയ്ക്കേണ്ടതാണ്.


അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി

അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ 21 ദിവസമായിരിക്കും നിശ്ചിത കാലയളവിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഓഫീസ് ഏതെങ്കിലും തരത്തിലുള്ള തപാൽ കാലതാസത്തിന്ന്  ഉത്തരവാദിയല്ല.

അവസാന തീയതി : 25 Oct 2021
View Official Notification

Top Post Ad

Below Post Ad