1. ടൈപ്പിസ്റ്റ് കം ക്ലര്‍ക്ക് ഒഴിവ്
ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ഓഫീസില്‍ ഒരു ടൈപ്പിസ്റ്റ് കം ക്ലര്‍ക്കിന്റെ ഒഴിവുണ്ട്.
യോഗ്യത
- പ്ലസ്ടുവും എം.എസ്.ഓഫീസ്/ തത്തുല്യ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ യോഗ്യതയും മലയാളം ടൈപ്പിങ്ങ് യോഗ്യതയും
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 20 നകം അസി. രജിസ്ട്രാര്‍, സെക്രട്ടറി, സര്‍ക്കിള്‍ യൂണിയന്, അസി. രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, ലക്ഷ്മി നഗര്‍, തെരുവത്ത് പി.ഒ, കാഞ്ഞങ്ങാട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
ഫോണ്‍: 0467 2204582
2. ഫാര്‍മസിസ്റ്റ് നിയമനം
മലപ്പുറം ജില്ലയിലുള്ള ആയൂര്‍വേദ ആശുപത്രിയിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത
- ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ്
അപേക്ഷിക്കേണ്ട വിധം
അപേക്ഷ സമര്‍പ്പിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പി.ഡി.എഫ്, ഉദ്യോഗാര്‍ത്ഥികളുടെ ഫോണ്‍ നമ്പര്‍ സഹിതം ismdmo2021@gmail.comല്‍ സെപ്തംബര്‍ ആറിനുള്ളില്‍ അയക്കണം.
ഫോണ്‍: 0483 2734852.
3. കിർടാഡ്സിൽ വിവിധ തസ്തികകളിൽ നിയമനം
കോഴിക്കോട് ആസ്ഥാനമായ കിർടാഡ്സിൽ വിവിധ പദ്ധതികളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.
ഒഴിവുകളുടെ പേര്
- റിസർച്ച് അസോസിയേറ്റ്
- ഫീൽഡ് ഇൻവസ്റ്റിഗേറ്റർ
- പ്രോജക്ട് ഫെല്ലോ,
- മ്യൂസിയം അസോസിയേറ്റ്
- മ്യൂസിയം റിസർച്ച് അസോസിയേറ്റ്
- റിസർച്ച് ഫെല്ലോ,
- ഡാറ്റാ എൻട്രി ഓപ്പറേറ്റർ
- റിസർച്ച് അസിസ്റ്റന്റ്
- പ്രോജക്ട് അസിസ്റ്റന്റ്
അപേക്ഷിക്കേണ്ട വിധം
അപേക്ഷകൾ സെപ്റ്റംബർ 20ന് വൈകിട്ട് അഞ്ചിനകം
ഡയറക്ട്രേറ്റ് ഓഫ് കിർടാഡ്സ്,
ചെവായൂർ പി.ഒ,
കോഴിക്കോട് 673017
എന്ന വിലാസത്തിൽ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ലഭിക്കണം. അപേക്ഷാ കവറിന് പുറത്ത് തസ്തിക രേഖപ്പെടുത്തണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷകൾ അയയ്ക്കണം.
വിശദവിവരങ്ങൾക്ക്: 0495-2356805.