Ads Area

എന്തിനാണ് മദദ് പോർട്ടലിൽ നിങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യമാകുന്നത്?

മദദ് പോർട്ടലിൽ ഇന്ത്യയുടെ കോൺസുലാർ സർവീസിനായി എന്തിനാണ് രജിസ്റ്റർ ചെയ്യേണ്ടത് എന്നതിനുള്ള ചുരുക്ക വിവരണമാണ് ചുവടെ നൽകിയിരിക്കുന്നത്.

ഇത് വിദേശത്തുള്ളവർ മാത്രമല്ല, വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്ന/തയ്യാറെടുക്കുന്നവരും ചെയ്തിരിക്കണം

അസൈലം സംരക്ഷണം : ചില പ്രത്യേക സാഹചര്യങ്ങളിൽ നിങ്ങൾ പോയിട്ടുള്ള രാജ്യത്തിൽ നടക്കുന്ന എന്തെങ്കിലും പ്രശ്നത്തിൽ നിങ്ങൾ ആരോപിതനാവുകയോ മറ്റോ ചെയ്‌താൽ,നിങ്ങൾക്ക് എംബസിയിലോ, കോൺസുലെറ്റിലോ വരാം. ഓരോ രാജ്യത്തിൻറെ കോൺസുലേറ്റും, അതാത് രാജ്യത്തിൻറെ നിയമപരിധിക്ക് അകത്താണ്. അതായത് അമേരിക്കയിൽ ഉള്ള ഇന്ത്യൻ കോൺസുലേറ്റിന്റെ ചുറ്റുമതിൽ അതിർത്തിക്ക് അകത്ത് ഇന്ത്യയുടെ നിയമമാണ് പ്രധാനം. അതിനാൽ, സ്വരക്ഷക്കോ മറ്റു ആവശ്യങ്ങൾക്കോ ഇന്ത്യൻ എംബസി, അല്ലെങ്കിൽ കോൺസുലേറ്റിൽ കയറുന്ന നിങ്ങൾക്ക് ഇന്ത്യൻ നിയമമാണ് ബാധകമാവുക. നിങ്ങൾ പ്രവാസിയായ രാജ്യത്തിൻറെ നിയമമല്ല. ഈ ഒരു സംരക്ഷണം നയതന്ത്ര സ്ഥലങ്ങളായ എംബസികളിലോ കോൺസുലേറ്റുകളിലോ മാത്രമേ ഉണ്ടാവൂ

മദദ് ഹോം പേജ്

ജനന സർട്ടിഫിക്കറ്റ് : ജോലിയുടെയോ, വിദ്യാഭ്യാസത്തിന്റെയോ ആവശ്യത്തിനായി ജന സർട്ടിഫിക്കറ്റ് വേണ്ടി വന്നാൽ, അത് നാട്ടിൽ പോയി എടുക്കാൻ കഴിഞ്ഞെന്നു വരില്ല. അതിനായി എംബസിയിലോ കോൺസുലേറ്റിന്റെ ബന്ധപ്പെട്ടാൽ നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കുന്ന, ജന്മസ്ഥലം തെളിയിക്കാൻ കഴിയുന്ന രേഖകൾ ഹാജരാക്കിയാൽ മതിയാകും.

കോണ്ട്രാക്റ്റ് : ജോലി ആവശ്യത്തിനായി പ്രവാസം സ്വീകരിക്കുന്ന വ്യക്തികളിൽ ഒരുപാട് പേര് നിരന്തരം അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കോൺട്രാക്ട് പ്രശ്നങ്ങൾ. ഒരുപക്ഷെ കോൺട്രാക്ടിൽ പറഞ്ഞിരിക്കുന്ന ഒരു വസ്തുത നിങ്ങൾ കാര്യമായി ശ്രദ്ധിച്ചിട്ടില്ലാത്ത ഒന്നായിരിക്കും. അത് പക്ഷെ നിങ്ങളെ അടിമുടി ബാധിക്കുന്ന ഒരു സാഹചര്യം വന്നാൽ, കോൺസുലാർ സർവീസ് വഴി നിവേദനം സമർപ്പിക്കാം.

വ്യാജൻ : നിങ്ങൾക്ക് ലഭിച്ച ജോലി, ജോലി വാഗ്ദാനം, തുടങ്ങിയ എന്തെങ്കിലും വ്യാജൻ ആണെന്ന് ബോധ്യമായാലോ, സംശയം തോന്നിയാലോ ഉടനടി എമ്പസിയുമായി ബന്ധപെടുക. അതിനും കോൺസുലാർ സർവീസ് സഹായിക്കും.

ജയിൽവാസം : എന്തെങ്കിലും കാരണത്താൽ നിങ്ങൾക്ക് ഒരു വിദേശ രാജ്യത്ത് ജയിൽവാസം ലഭിക്കുകയോ, ലഭിക്കാനുള്ള സാധ്യത കാണുകയോ ചെയ്‌താൽ കോൺസുലാർ സർവീസ് ഉപയോഗിക്കേണ്ടി വരുന്നത്, സ്വരാജ്യത്തിന്റെ സംരക്ഷണം ഉറപ്പാക്കും.

വിവാഹ തർക്കം : വിദേശത്തു വച്ച് നടക്കുന്ന വിവാഹ തർക്കം, ഗാർഹിക പീഡനം, വിവാഹ മോചന എന്നിവക്ക് സഹായിക്കാൻ കോൺസുലേറ്റിനു കഴിയും.

മരണം : വിദേശത്തു വച്ച് ഇന്ത്യക്കാരൻ ആയ ഒരാൾ മരണപ്പെട്ടാൽ, ആ വ്യക്തിയുടെ മൃതശരീരം ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുപോകാനുള്ള എല്ലാ ക്രമീകരണങ്ങൾക്കും

നോറി സർട്ടിഫിക്കറ്റ് : ഇത് പ്രധാനമായും അമേരിക്കയിൽ ഉള്ള പ്രവാസികൾക്കാണ് ബാധകം. കൂടുതൽ അറിയാൻ ഇത് വായിക്കുക

ഒസിഐ കാർഡ് : ഇന്ത്യക്കാരൻ അല്ലാത്ത, എന്നാൽ ഇൻഡകരാണ് ആയിട്ട് വിവാഹത്തിലൂടെയോ മറ്റോ ബന്ധം വന്ന വിദേശ വ്യക്തിക്കോ, ഇന്ത്യൻ ഒറിജിൻ ഉള്ള ഇന്ത്യക്കാരായ ആളുകളുടെ മക്കൾ, അവരുടെ മക്കൾക്കോ ഇന്ത്യൻ പൗരത്വം, ഇന്ത്യയിലേക്കുള്ള വിസ, സ്ഥിര താമസത്തിനുള്ള അവകാശം എന്നിവ നൽകുന്ന അർഡാണിത്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്ങ്ങൾക്ക്.

പാസ്പോര്ട് : പാസ്‌പോർട്ടുമായി ബന്ധപ്പെട്ട എന്ത് പ്രശ്നങ്ങൾക്കും

അപായം : ശാരീരിക പീഡനം, ലൈംഗിക പീഡനം, ജോലി സ്ഥലത്തെ പീഡനം തുടങ്ങിയ കാര്യങ്ങൾക്ക്

റിക്രൂട്മെന്റ് : റിക്രൂട് ചെയ്ത ഏജന്റുമായുള്ള തർക്കങ്ങൾ, ശമ്പളവുമായി ബന്ധപ്പെട്ട പരാതികൾ, ലഭിക്കാനുള്ള ശമ്പളം, സ്പോൺസർ ആയുള്ള പ്രശ്നങ്ങൾ

ആളെ കാണ്മാനില്ല : ഏതെങ്കിലും ഇടനിയക്കാരായ ആളുകളെ കാണാതായാൽ, അത് റിപ്പോർട്ട് ചെയ്യേണ്ടതിനായി

തിരിച്ചയക്കൽ : എന്തെങ്കിലും പ്രശനം നേരിട്ട് ഇന്ത്യയിലേക്ക് തിരികെ വരാൻ അപ്റ്റാത്ത സാഹചര്യം, പാസ്പോര്ട് വിസ യാത്ര രേഖ നഷ്ടപ്പെടൽ എന്നിവക്ക്

വിദ്യാഭ്യാസം : വിദേശത്തുള്ള വിദ്യാർത്ഥികളുടെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങൾക്കും

മേല്പറഞ്ഞ ആവശ്യങ്ങൾക്കാണ്‌ MADAD  കോൺസുലേറ്റ് സർവീസ് ഉപയോഗിക്കേണ്ടത്. ആയതിനാൽ എത്രയുംവ വേഗം രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാത്തവർക്ക് തൊട്ടു താഴെയുള്ള ലിങ്ക് വഴി അപേക്ഷ രീതി മനസിലാക്കാം, എന്നിട്ട് അപേക്ഷിക്കാം.

മദദ് രജിസ്‌ട്രേഷൻ ഇവിടെ ചെയ്യാം

പ്രവാസികൾ മാത്രം ചേരുക :

വാട്സാപ്പ് ഗ്രൂപ്പുകൾ 👇

ബഹ്‌റൈൻ(normal-bt) ഖത്തർ(normal-bt) യുഎഇ(normal-bt) 

സൗദി(normal-bt) കുവൈത്ത്(normal-bt) ഒമാൻ(normal-bt) 

Tags

Top Post Ad

Below Post Ad