- നിലവിൽ ഒരു ജോലി ചെയ്യുന്ന ആളായിരിക്കാം നിങ്ങൾ,
- ജോലി നഷ്ട്ടപെട്ട ഒരാൾ ആയിരിക്കാം നിങ്ങൾ,
- ജോലി ഇല്ലാത്ത ഒരു പാർട് ടൈം വിദ്യാർത്ഥി ആയിരിക്കാം നിങ്ങൾ,
- ചിലപ്പോൾ ജോലിയോട് തന്നെ മടുത്തു പോയ ഒരാളായിരിക്കും നിങ്ങൾ.
പക്ഷെ ജീവിക്കാൻ പണം വേണം. അത് എളുപ്പത്തിൽ ലഭിക്കുകയുമില്ല.
എളുപ്പപ്പത്തിൽ പണം ലഭിക്കില്ലെങ്കിലും, എളുപ്പത്തിൽ അത് നേടാനുള്ള മാര്ഗങ്ങള് ഓരോന്നായി തുറന്നു വരികയാണ് ഇക്കാലത്ത്. ഡിജിറ്റൽ യുഗമായ ഈ നൂറ്റാണ്ടിൽ സാധാരണ ഗതിയിൽ നിന്നും കുറച്ചു വ്യത്യസ്തമായി ചിന്തിച്ചാൽ പഴയതും പുതിയതും ആയ പല വീഞ്ഞുകളും, പുതിയ കുപ്പിയിൽ പണം കായ്ക്കുന്ന രൂപത്തിൽ മാറ്റി എടുക്കാൻ കഴിയും.
അവരവരുടെ ഒഴിവു സമയങ്ങളിൽ, സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന വലിയ ഒരുശതമാനം സമയത്തിൽ നിന്നും കുറച്ചു നേരം മാറ്റി എടുത്താൽ അല്പമെങ്കിലും ചെറിയ ഒരു വരുമാന മാർഗം കൂടി നിങ്ങൾക്ക് കണ്ടെത്താൻ കഴിയും അതിലേക്കുള്ള ചില പുത്തൻ വഴികളാണ് ഇവിടെ പറയാൻ പോകുന്നത്.
ഇത് കേവലം പുതുവഴികൾ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ഇതിലെ ഏതിനും എത്ര കണ്ടു സമയം ചെലവഴിക്കണം, എങ്ങനെയൊക്കെ ഇതിനെ നിങ്ങളുടെ രീതിയിൽ അവലംബിക്കാം എന്നെല്ലാം നിങ്ങളുടെ കലാമൂല്യവും കഴിവും അനുസരിച്ചാണ് ഇരിക്കുന്നഹ്.
1. ഓൺലൈൻ കച്ചവടം
കച്ചവടം ചെയ്യാൻ കാര്യമായ വിദ്യഭ്യാസം ഒന്നും വേണ്ട. പക്ഷെ മാർക്കറ്റിംഗ്, ബിസിനസ്, സ്പോർട് ഇമ്പോർട് തുടങ്ങിയ ആശയങ്ങളെ പാട്ടി ഒരു ബോധം ഉണ്ടായിരിക്കണം. സാധനങ്ങൾ വിൽക്കുന്നത് നിങ്ങൾക്ക് സാധ്യമായ ഒരു കഴിവാണെങ്കിൽ നിങ്ങളുടെ മുന്നിൽ, ലോകത്തിന്റ ഏതു കോണിലിരുന്നും സമ്പാദിക്കാനുള്ള അവസരം ഇന്ന് ഡിജിറ്റൽ ലോകത്തുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട് എന്ന് തുടങ്ങിയ ലോകത്തെ ഏറ്റവും വലിയ ഇകൊമേഴ്സ് വില്പന ശൃംഖലയുടെ ഒരു ഫ്രേലൻസ് കച്ചവടക്കാരനാകാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ?
ഉണ്ടെങ്കിൽ, ഇതിലെ ഫ്ലിപ്കാർട് വഴി മൊബൈൽ ഫോണും പിടിച്ചു കച്ചവടം ചെയ്യുന്നത് അറിയണം എന്നുണ്ടോ? ഇതിനു നിങ്ങൾക്ക് ഗള്ഫിലോ, ഇന്ത്യയിലോ, അമേരിക്കയിലോ ഇരുന്നു ചെയ്യാം. യാതൊരു വിധ തടസങ്ങളുമില്ല.
നിലവിൽ, പരസ്യങ്ങളുടെ കണക്കിൽ ഓരോ വർഷവും കോടികളാണ് ഫ്ലിപ്കാർട് ചിലവാക്കുന്നത്. അതിനെ പരിമിതപ്പെടുത്തുന്ന ഒരു ചർച്ചയിൽ നിന്നായിരിക്കണം, കസ്റ്റമേഴ്സിനെ തന്നെ പരസ്യവാഹകർ ആക്കുന്ന ഈ പുതിയ ആശയം അവർ അവതരിപ്പിച്ചത്. നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഒരു സാധനം വാങ്ങുക മാത്രമല്ല, അത് നിങ്ങളുടെ കൂട്ടുകാരന് വാങ്ങികൊടുത്താൽ, ഓരോ പർച്ചേസിനും നിങ്ങൾക്ക് കമ്മീഷൻ കിട്ടും. എത്രത്തോളം പേർക്ക്, പരമാവധി സാധനങ്ങൾ ഓർഡർ ചെയ്തു നല്കുന്നുന്വോ അത്രയും പണം കംമീഷനായി കിട്ടും. പ്രായമായവർ, മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഒന്നും നേരാവണ്ണം ഉപയോഗിക്കാൻ അറിയാത്തവർ ഒരാളെങ്കിലും നമ്മുടെയൊക്കെ വീടുകളിൽ കെ ആണും. കൂട്ടുകാരുടെ വീടുകളിലും കാണും. ഇവർക്കെല്ലാം വേണ്ട സാധനങ്ങൾ വാങ്ങിച്ചു കൊടുക്കുക. സംഗതി സിംപിൾ. ഇത് ചെയ്യുന്നത് എങ്ങനെയെന്ന് കൃത്യമായി അറിയാൻ താഴെ കാണുന്ന ലിങ്ക് നോക്കുക. 👇
ഫ്ലിപ്കാർട്ട് കച്ചവടക്കാരനാകുന്നത് എങ്ങനെ
2. മലയാളം എഴുത്ത് (ടൈപ്പിങ്)
നിങ്ങളിപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന ലേഖനം അടക്കം ഇന്റർനെറ്റിൽ നിരവധി തരത്തിൽ ലേഖനങ്ങൾ ടെക്സ്റ്റ് രൂപത്തിൽ ആവശ്യമുണ്ട്. ലേഖനങ്ങളാവാം, പരസ്യ വാചകങ്ങൾ ആവാം, വിവരങ്ങൾ ആവാം, റിവ്യൂസ് ആവാം. ഒട്ടനവധി വെബ്സൈറ്റുകൾ നിലവിൽ ഇത്തരം ജോലികൾ നൽകുന്നുണ്ട്. പക്ഷെ അതുപോലെ തന്നെ ഒട്ടനവധി പേരും തട്ടിപ്പിനിരയാവുന്നുമുണ്ട്. (ആദ്യം ഒരു ചെറിയതോ വലിയതോ ആയ തുക രജിസ്ട്രേഷൻ ഫീസായി വാങ്ങിക്കുന്നുണ്ടെങ്കിൽ, തീർച്ചയായും അത് തട്ടിപ്പാണ്).
ഇന്ത്യയിലെയും ഗൾഫിലെയും ഏറ്റവും പ്രശസ്തമായ തൊഴിൽ പരസ്യ വെബ്സൈറ്റുകളിൽ ചെന്ന് നിങ്ങൾ തിരഞ്ഞു നോക്കണം. ഏറ്റവും വിശ്വസിനീയമായ തൊഴിൽ പോസ്റ്റിങ്ങ് സൈറ്റുകളായ മോൺസ്റ്റർ.കോം, നൗക്രി.കോം, ഇൻഡീഡ്.കോം എന്നിവയാണ് ഏറ്റവും നല്ലത്. അവയുടെ തന്നെ ഗൾഫ് പതിപ്പുകളുമുണ്ട്. നോക്കറി ഗൾഫ്, എമിരേറ്റ്സ് ഇൻഡീഡ് തുടങ്ങിയവ.
പഠനം ബ്ലോഗിലേക്ക് എഴുത്തുകാരെ എടുക്കുന്നുണ്ട്. നിങ്ങളുടെ സൗകര്യം പോലെ, കഴിയുന്ന കാര്യങ്ങളാണ് എഴുതി അയക്കേണ്ടത്. ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കുള്ള തർജമ, മലയാളത്തിൽ നിന്ന്നും മലയാളത്തിലേക്കുള്ള മാറ്റിയെഴുത്ത് തുടങ്ങിയവയാണ് ചെയ്യേണ്ടി വരിക. ടെക്നോളജി മുതൽ സ്കൂൾ പാഠഭാഗങ്ങൾ വരെ അത്തരത്തിലുള്ള ലേഖനങ്ങളിൽ പെടും. താല്പര്യമുള്ളവർ തൊട്ടു താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ നിലവിൽ ലഭ്യമായ ഒഴിവുകൾ നോക്കുക. കേരളീയരായ മലയാളികൾക്കാണ് അവസരം. കേരളത്തിലോ ഗള്ഫിലോ ഉള്ളവർക്കെല്ലാം അപേക്ഷിക്കാം.
3. ഗൂഗിൾ ക്രൗഡ് സോഴ്സിങ്
നിങ്ങൾ ഗൂഗിളിൽ കയറിയാൽ ചെയുന്ന മിക്ക കാര്യങ്ങൾക്കും പണം നൽകുന്ന രീതിയിൽ ഗൂഗിൾ പുതിയ ഒരു സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ ഉള്ളവർക്ക് മാത്രമാണ് ഇത് ഉപയോഗിക്കാൻ അവസരമുള്ളത്.
പരിചയമില്ലാത്ത ഒരു സ്ഥലത്തെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും ചോദിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ഗൂഗിൾ ജിപിഎസ് വഴി അത് നിങ്ങളുടെ സമീപപ്രദേശം ഈണെന്നു ഗൂഗിളിന് മനസ്സിലായാൽ, നിഗ്നളുടെ ഫോണിൽ ആ ചോദ്യം വരും. അതിനു നല്ല ഉത്തരം നൽകണം. അതുപോലെ വഴി കണ്ടെത്താനും, കഥകളെയും സ്ഥാപനങ്ങളെയും തുടങ്ങി എന്തിനെ കുറിച്ചും ഗൂഗിലേക്ക് വിവരങ്ങൾ ചോദ്യങ്ങൾക്ക് ഉത്തരമായി നൽകുന്നതിനാണ് ഗൂഗിൾ നിങ്ങൾക്ക് പണം നൽകുക. ഇതിനായി ഗൂഗിൾ ന്റെ പുതിയ ആപ്പ് ഡൌൺലോഡ് ചെയ്യേണ്ടതുണ്ട്. ഇതിനെ പാട്ടി കൊടുത്താൽ വായിച്ചു മനസിലാക്കാൻ തൊട്ടു താഴെ കൊടുത്തിരിക്കുന്ന ലിങ്ക് നോക്കുക. 👇