Ads Area

കുവൈത്ത് പ്രവാസികൾ റസിഡൻസി പുതുക്കുക; പ്രധാനപ്പെട്ട മൊബൈൽ ആപ്പുകൾ

കുവൈത്തിൽ താമസിക്കുന്ന ഓരോ ആളുകളുടെയും കൈവശമുണ്ടായിരിക്കേണ്ട ഏറ്റവും ഉപയോഗപ്രദമായ 4 അപ്പുകളാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. ഇതിലെ നാല് ആപ്പുകളും നിർബന്ധമായും ഓരോ പ്രവാസിയും കയ്യിൽ കരുതേണ്ടതാണ്.

ആപ്പുകൾ എല്ലാം നോക്കുന്നതിനു മുൻപ് ഒരു പ്രധാനപ്പെട്ട അറിയിപ്പ്

കുവൈത്തിൽ താമസം തുടങ്ങിയിട്ട് നിങ്ങളുടെ റെസിഡന്റ് ഐഡി പുതിക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ അതുടൻ തന്നെ ചെയ്യുക. ഇല്ലെങ്കിൽ ഭീമമായ ഫൈനുകളും, നിയമനടപടികളും നേരിടേണ്ടി വന്നേക്കാം,അല്ലെങ്കിൽ ഔദ്യോഗികമായ പലകാര്യങ്ങളും വിചാരിക്കാത്ത നേരത്ത് തടസ്സം വന്നേക്കും. പുതുക്കേണ്ടതിനു ചെയ്യേണ്ട കാര്യങ്ങൾ:

കുവൈത്തിലെ നിങ്ങളുടെ സിവിൽ ഐഡി കയ്യിൽ കരുതി വെക്കുക. മുൻപ് ആൻഡ്രോയിഡ് അല്ലെങ്കിൽ ആപ്പിൾ ആപ്പ് വഴി രജിസ്റ്റർ ചെയ്തവർക്ക് നിലവിൽ അപ്പ്ലികേഷൻ ലഭ്യമായിരിക്കില്ല. എന്നാലും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പഴയ username & പാസ്സ്‌വേർഡ് വച്ച് തന്നെ ലോഗിൻ ചെയ്യാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ആൻഡ്രോയിഡ് പ്ളേസ്റ്റോറിലെയും, ആപ്പിൾ ആപ്പ്‌സ്റ്റോറിലെയും Kuwait MoI ആപ്പുകൾ നിലവിൽ പ്രവർത്തന ക്ഷമമല്ല. അതിനാൽ തന്നെ ഔദ്യോഗിക വെബ്‌സൈറ്റ് ഉപയോഗിക്കുന്നതാണ് നല്ലത്. 

ഇനി നിങ്ങളെങ്ങാനും പഴയ പാസ്സ്‌വേർഡോ username മാറാനിരിക്കുകയാണെങ്കിൽ, പേടിക്കേണ്ടതില്ല. നിലവിൽ കയ്യിലുള്ള കുവൈത്ത് സിവിൽ ഐഡി കാർഡ് എടുക്കുക. ഫോർഗോട്ട് പാസ്‌വേഡ് വഴി തിരിച്ചെടുക്ക. സിവിൽ ഐഡി നമ്പർ ഇവിടെ അത് നൽകുക

 കുവൈത്തിലേക്ക് പുതിയതായി വന്ന ആളുകളോ, അല്ലെങ്കിൽ ഇത് വരെ ഇത് രജിസ്റ്റർ ചെയ്യാത്ത ആളുകളോ ആണെങ്കിൽ അതിനും വഴിയുണ്ട്. പുതിയതായി രജിസ്റ്റർ ചെയ്യേണ്ടി വരും, ഇന്റെര്ണല് മന്ത്രാലയത്തിന്റെ കീഴിൽ. 

മിക്കപ്പോഴും, കുടുംബമായി താമസിക്കുന്നവരിൽ, ആദ്യമായി എത്തിയ വ്യക്തി മാത്രം ആയിരിക്കും ഇത് രജിസ്റ്റർ ചെയ്തിട്ടുണ്ടാവുക. എന്തായാലും, മുകളിൽ നൽകിയ ഫോർഗോട്ട് പാസ്‌വേഡ് നിങ്ങളൊന്നു കൊടുത്തു നോക്കുക. എങ്ങാനും രജിസ്റ്റർ ചെയ്‍തിട്ട് ഉണ്ടെങ്കിൽ അതറിയാം. ഇല്ലെങ്കിൽ പുതിയതായി രജിസ്റ്റർ ചെയ്യാൻ ഇവിടെ നോക്കുക

എന്തായാലും നോക്കേണ്ട ആപ്പുകൾ

1. ഇമ്മ്യൂൺ 

കുവൈത്ത് സർക്കാരിന്റെ  മന്ത്രാലയത്തിന്റെ കോവിഡ് സഹായ ആപ്പാണ് ഇമ്യൂൺ. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച കൊറോണ വാക്സിൻ കുത്തിവെപ്പുകളുടെ ഔദ്യോഗിക ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കുക ഈ ആപ്പ് വഴിയാണ്. അതുകൊണ്ടു ഒന്നും, രണ്ടും വാക്സിൻ എടുത്തവർ ഈ ആപ്പ് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്തിരിക്കണം. ഏതെങ്കിലും ഒരു സാഹചര്യത്തിൽ, ഏതെങ്കിലും തരത്തിൽ വാക്സിൻ എടുത്തിട്ടുണ്ടോ എന്നുള്ള ചോദ്യത്തിന് മറുപടിയായി ഈ ആപ്പിൽ സർട്ടിഫിക്കറ്റ് കാണിക്കാൻ കഴിയുന്നതാണ്. എവിടെ പോകുമ്പോഴും, ഈ ആപ്പ് വൈകാതെ നിര്ബന്ധമായി കൊണ്ട് നടക്കേണ്ടതായി വന്നേക്കും. ഉടൻ തന്നെഇതെടുക്കുക. ഡൌൺലോഡ് ലിങ്കുകൾ താഴെ.

ആൻഡ്രോയിഡ് | ആപ്പിൾ

2. കുവൈത്ത് മൊബൈൽ ഐഡി

പേര് സൂചിപ്പിക്കുന്ന പോലെ മൊബൈലിന്റെ ഐഡിയല്ല പക്ഷെ, മൊബൈൽ ഫോണിൽ നിങ്ങളുടെ മൊത്തം ഐഡന്റിറ്റി തന്നെ ഉണ്ടായിരിക്കും എന്നതാണ്. കുവൈത്തിലെ പൗരന്മാർക്കും, പ്രവാസികൾക്കും ഒരുപോലെ സാഹായകരമാവുന്ന ഒരു ആപ്പാണിത്. നിങ്ങളുടെ ഐഡന്റിറ്റി ഡിജിറ്റല്ലി കാണിക്കുന്ന ഒരു ആപ്പാണിത്. സിവിൽ ഐഡന്റിറ്റി തെളിയിക്കുന്ന വിവരങ്ങൾ, സർക്കാരിന്റെയും, സ്വാകാര്യ സ്ഥാപനങ്ങളിലും ഉള്ള ഓൺലൈൻ സേവനങ്ങൾക്കുള്ള പാസ്, ഓൺലൈൻ ഡോക്യൂമെന്റേഷൻ, ട്രാൻസാക്ഷൻ എന്നിവക്കുള്ള ഡിജിറ്റൽ ഒപ്പ് എന്ന് തുടങ്ങിയ സേവനങ്ങളാണ് ഉള്ളത്. സൗജന്യമായി ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ഉപയോഗിക്കുക.

ആൻഡ്രോയിഡ് | ആപ്പിൾ

3. എം ഓ എച് കുവൈത്ത്

കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കേന്ദ്രീകൃത ആപ്പാണിത്. ഹെൽത് സർവീസുകളും അനുബന്ധ കാര്യങ്ങളും പൗരന്മാർക്കും, പ്രവാസികൾക്കും ഒരുപോലെനൽകുന്ന ആപ്പാണിത്. എല്ലാ സർവീസുകളും ഓൺലൈനായി തന്നെ പൂർത്തിയാക്കാം. ആരോഗ്യ സംബന്ധമായ ലീവുകൾക്കുള്ള സർട്ടിഫിക്കറ്റുകൾ, അതുപോലെ ഡോക്ടർമാർക്ക് സിക്ക് ലീവുകൾ അപ്പ്രൂവ് ചെയ്യാനുള്ള സൗകര്യം, ഇതെല്ലം ക്യൂ ആർ കോഡ് സ്കാനിങ്ങിലൂടെ നോക്കാനുള്ള ഓസ്‌കാര്യം, മെഡിക്കൽ റിപോർട്ടുകൾ, തൊട്ടടുത്ത ഹോസ്പിറ്റലുകൾ ക്ലിനിക്കുകൾ നോക്കൽ, ഡോക്ടർമാരെ നോക്കൽ,ഹെൽത് ഇൻഷുറൻസ് തുടങ്ങി അനേകം സർവീസുകൾ ഒരുമിച്ചു ഉപയോഗിക്കാം. കുവൈത്തിലുള്ള ഓരോരുത്തരും ഇതുനിര്ബന്ധമായും ഡൗൺലോഡ് ചെയ്തു വെക്കേണ്ടതാണ്. ഡൗൺലോഡ് ലിങ്കുകൾ താഴെ.

ആൻഡ്രോയിഡ് | ആപ്പിൾ

4. കുവൈത്ത് ഫൈൻഡർ

പൗരവിവര വിഭാഗത്തിന്റെ കുവൈത്ത് ഔദ്യോഗിക ആപ്പാണിത്. നിങ്ങളുടെ ഗൂഗിൾ അല്ലെങ്കിൽ ജിമെയിൽ അല്ലെങ്കിൽ ഫേസ്‌ബുക്ക് അക്കൗണ്ട് വച്ച് ലോഗിൻ ചെയ്യാം. അഡ്രസുകളും, ലാൻഡ്മാർക്കുകളും തിരയാം. ഗ്യാസ് സ്റ്റേഷനുകൾ, ആശുപത്രികൾ തുടങ്ങി അനേകം. ൩൬൦ ഡിഗ്രി സ്ട്രീറ്റ് വ്യൂ ന്റെ കൂടെ തന്നെ, ട്രാഫിക്കിൽ പെടാതെ വേഗം വഴികൾ കണ്ടെത്താനും ഉപയോഗിക്കാം. സർക്കാരിന്റെ തന്നെ ഔദ്യോഗിക മാപ്പിംഗ് ആപ്പാണിത്. ഡൌൺലോഡ് ചെയ്യാനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ഉപയോഗിക്കുക.

ആൻഡ്രോയിഡ് | ആപ്പിൾ

അറിയിപ്പ്

ബ്ലോഗ് ആദമിനെ ബന്ധപ്പെടണം നിന്നുള്ളവർക്ക് വാട്സാപ്പ് വഴി മെസേജ് അയക്കാം [ഇവിടെ]

Tags

Top Post Ad

Below Post Ad