Ads Area

ഇന്ത്യയുടെ കോൺസുലാർ സർവീസിൽ രജിസ്റ്റർ ചെയ്യേണ്ട രീതി, ആവശ്യകതകൾ

ഇന്ത്യക്ക് പുറത്ത് ജോലി ചെയുന്ന ഒരു പ്രവാസിയോ, പഠിക്കുന്ന വിദ്യാർത്ഥിയെ ആണ് നിങ്ങളെങ്കിൽ ഈ ലേഖനം മുഴുവനായി വായിക്കണം. 

ശ്രദ്ധയോടെ ക്ഷമയോടെ മാത്രം വായിച്ചു തീർക്കുക

നമ്മുടെ മാതൃരാജ്യത്ത് ആയിരിക്കുമ്പോൾ നിങ്ങളുടെ സംരക്ഷണത്തിനായി ഇവിടെ ഭരണഘടനയും, നിയമപുസ്തകങ്ങളും, ജുഡീഷ്യറിയും ഉണ്ട്. എന്നാൽ ഇന്ത്യക്ക് പുറത്തു ഇതൊന്നും ലഭ്യമല്ല. എങ്കിലും ഇന്ത്യയുടെ നയതന്ത്രവിഭാഗം ലോകത്തെ മിക്ക രാജ്യങ്ങളിലും പ്രവർത്തിക്കുന്നതിനാൽ നിങ്ങളുടെ പല ആവശ്യങ്ങൾക്കും രാജ്യത്തിൻറെ സഹായം ലഭ്യമാവുക, കോൺസുലേറ്റോ വഴി ആയിരിക്കും. ഇതിനായി ഇന്ത്യയുടെ കോൺസുലാർ സർവീസുകളാണ് നിങ്ങൾ ഉപയോഗപ്പെടുത്തേണ്ടത്. അതെങ്ങനെയെന്നാണ് ഈ ലേഖനത്തിൽ വിശദമാക്കുന്നത്.

ഇന്ത്യക്കാരായ ലക്ഷകണക്കിന് ആളുകൾ ഇന്ത്യക്ക് പുറത്തുണ്ടെങ്കിലും, വെറും ഒന്നര ലക്ഷത്തോളം ആളുകൾ മാത്രമാണ് ഇന്ത്യയുടെ ഔദ്യോഗിക കോൺസുലാർ സർവീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കാര്യം നിസ്സാരമായി തോന്നുമെങ്കിലും, പ്രവാസ ജീവിതത്തിന്റെ സമാസകളിലെ ഏറ്റവും ദുർഘടം പിടിച്ച ദിനങ്ങളിൽ രാജ്യത്തിൻറെ സംരക്ഷണം ലഭിക്കാൻ ഇത്തരം കോൺസുലേറ്റുകൾ മാത്രമാണ് ഒരുപക്ഷെ നിങ്ങൾക്ക് കൂട്ടിനുണ്ടാവുക. അതിനാൽ തന്നെ, ഇന്ത്യയുടെ ഔദ്യോഗിക കോൺസുലാർ സർവീസിൽ രജിസ്റ്റർ ചെയ്യേണ്ടത് അനിവാര്യമായ ഒരു ഘടകമാണെന്ന് പറയാതെ വയ്യ. 

എന്തിനു വേണ്ടി ഇത് രജിസ്റ്റർ ചെയ്യണം?

ഇത് രജിസ്റ്റർ ചെയ്യേണ്ട ആവശ്യകതകൾ എന്തൊക്കെയാണെന്ന് മനസിലാക്കാൻ ഈ ലിങ്ക് തുറന്നു നോക്കുക.

എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?

കോൺസുലാർ സർവീസുകളെ കേന്ദ്രീകൃതമാക്കി ഭാരത സർക്കാർ നിർമിച്ച വിഭാഗമാണ് MADAD (മദദ്). മദദിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടത്.

രണ്ടു തരത്തിൽ ഉള്ള രജിസ്ട്രേഷനുകൾ ഉണ്ട്. ഒന്ന് ജോലി ആവശ്യത്തിനോ മറ്റോ വിദേശത്തു പോയ പ്രവാസികളും, പഠന ആവശ്യത്തിന് പോയ വിദ്യാർത്ഥികളും. ഇവർക്ക് രണ്ടു കൂട്ടർക്കും രണ്ടു തരത്തിലുള്ള രജിസ്‌ട്രേഷൻ ഫോമുകളാണ്. രണ്ടിലേക്കുമുള്ള അപേക്ഷ പോർട്ടൽ ലിങ്ക് തൊട്ടു താഴെ കൊടുക്കുന്നു:

പ്രവാസികൾ | വിദ്യാർത്ഥി രജിസ്‌ട്രേഷൻ

MADAD Consular services registration in malayalam

ശേഷം നിങ്ങളുടെ ഈമെയിലിലേക്ക് ഒരു ആക്ടിവേഷൻ ലിങ്ക് വരും. (ഇന്ത്യൻ ഫോൺ നമ്പർ ആണ് നൽകിയിരിക്കുന്നത് എങ്കിൽ,ഫോണിലേക്ക് ഒരു വൺ ടൈം പാസ്‌വേഡ് (OTP) വരും.)

ശേഷം ലോഗിൻ ചെയ്യുക.

ലോഗിൻ ചെയ്തു കഴിഞ്ഞാൽ :

പ്രവാസികൾ : ഗ്രീവൻസുകളോ പരാതികളോ നൽകാൻ വേണ്ട ഓപ്‌ഷനുകൾ തിരഞ്ഞെടുക്കുക. പരാതികൾ സമർപ്പിക്കുക. ഇംഗ്ലീഷിൽ നൽകുന്നത് നല്ലതായിരിക്കും. അവിടെ തന്നെ നിങ്ങളുടെ അപേക്ഷിച്ച അപേക്ഷയുടെ നിജസ്ഥിതി അറിയാനുള്ള ഓപ്‌ഷനും ഉണ്ടായിരിക്കും. അതിനാൽ നിങ്ങൾ നൽകിയ നിവേദനത്തിന്റെ അവസ്ഥ എന്തായെന്ന് ട്രാക്ക് ചെയ്യാനും കഴിയും.

വിദ്യാർത്ഥി : വിദ്യാർഥികൾ ആണെങ്കിൽ, നിഗ്നളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോഴ്‌സുകൾ, കാലാവധി തുടങ്ങിയ വിവരങ്ങൾ നൽകി പ്രൊഫൈലിൽ വിവരങ്ങൾ പുതുക്കുക. അവിടെയും നിവേദനം നൽകാനുള്ള ഓപ്‌ഷൻ ഉണ്ട്. അതിനാൽ കംപൈന്റുകൾക്ക് അതുപയോഗിക്കാൻ. 

മേല്പറഞ്ഞതു ചെയ്തു കഴിഞ്ഞു എങ്കിൽ, ഇതേ സർവീസിന്റെ മദദ് ഔദ്യോഗിക ആപ്പുകൾ കൂടി ഡൌൺലോഡ് ചെയ്തു ഫോണിൽ വച്ചാൽ, യഥേഷ്ടം കാര്യങ്ങൾ നോക്കുകയും, ആരായുകയും, അപേക്ഷകൾ ട്രാക്ക് ചെയ്യുകയും ചെയ്യാം. ആൻഡ്രോയിഡിലും, ആപ്പിളിലും ആപുകൾ ലഭ്യമാണ്. അവയുടെ ഡയറക്ട് ലിങ്കുകൾ തൊട്ടു താഴെ നൽകുന്നു. 

ആൻഡ്രോയിഡ് |ആപ്പിൾ

പ്രവാസികൾ മാത്രം ചേരുക :

വാട്സാപ്പ് ഗ്രൂപ്പുകൾ 👇

ബഹ്‌റൈൻ(normal-bt) ഖത്തർ(normal-bt) യുഎഇ(normal-bt) 

സൗദി(normal-bt) കുവൈത്ത്(normal-bt) ഒമാൻ(normal-bt) 

Tags

Top Post Ad

Below Post Ad