കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ഓൺലൈൻ രജിസ്‌ട്രേഷൻ

കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ഓൺലൈൻ രജിസ്‌ട്രേഷൻ

പ്രവാസി ക്ഷേമ ബോർഡിന്റെ കീഴിൽ, പ്രവാസികൾക്കായി ഉണ്ടാക്കിയിട്ടുള്ള പെൻഷൻ സ്കീമിലേക്ക് അപേക്ഷിക്കാനുള്ള വിശദീകരണങ്ങളാണ് പഠനം ബ്ലോഗിലെ ഈ പ്രസിദ്ധീകരണത്തിൽ വിവരിച്ചിട്ടുള്ളത്. പെൻഷൻ സ്കീമിനെ കുരിശു അറിയാനായി, പഠനം ബ്ലോഗിലെ മറ്റൊരു ലേഖനം വായിക്കേണ്ടതുണ്ട്. അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.

പ്രവാസി പെൻഷൻ സ്‌കീം

പെൻഷൻ സ്‌കീമും, മറ്റു വെൽഫെയർ ബോർഡ് ആനുകൂല്യങ്ങളും ലഭിക്കാൻ, വെൽഫെയർ ബോർഡിൽ അംഗത്വം എടുക്കേണ്ടതുണ്ട്. അതിനുള്ള നിർദേശങ്ങളാണ്‌ താഴെ കൊടുക്കുന്നത്.

നിർദേശങ്ങൾ

ഓൺലൈൻ അപേക്ഷ ഫോറം പൂർണമായും പൂരിപ്പിക്കുക.

അപേക്ഷയോടൊപ്പം നിർബന്ധമായും താഴെ പറയുന്നവ അപ്‌ലോഡ് ചെയ്യേണ്ടതാണ് .

1 എ കാറ്റഗറി

1) അപേക്ഷകന്റെ / യുടെ ഫോട്ടോ , ഒപ്പ് (Maximum Size : 50Kb , File Type : jpg / gif / bmp)

2) സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്സ്പോർട്ടിന്റെ പകർപ്പ്.

3) സ്വയം സാക്ഷ്യപ്പെടുത്തിയ പ്രാബല്യത്തിലുള്ള വിസയുടെ അഥവാ ഇഖാമയുടെ പകർപ്പ്.

(Maximum Size : 150Kb File Type : jpg / gif / png / bmp / doc / docx / pdf ) 

1 ബി കാറ്റഗറി

1) അപേക്ഷകന്റെ / യുടെ ഫോട്ടോ , ഒപ്പ് (Maximum Size : 50Kb , File Type : jpg / gif / bmp )

2) ജനനതീയതി തെളിയിക്കുന്നതിനായി സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്സ്പോർട്ടിന്റെ പകർപ്പ് / എസ്എസ്എൽ സി സർട്ടിഫിക്കറ്റ് പകർപ്പ് / ഡ്രൈവിംഗ് ലൈസൻസിന്റെ പകർപ്പ് ഇവയിൽ ഏതെങ്കിലും അപ്‌ലോഡ് ചെയ്യുക .

3) രണ്ടു വർഷത്തിൽ കുറയാത്ത കാലയളവിൽ കാലയളവിൽ പ്രവാസി കേരളീയൻ ആയിരുന്നെന്നും തിരിച്ചുവന്ന് കേരളത്തിൽ സ്ഥിര താമസമാക്കിയെന്നും തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലജ് ഓഫീസർ / തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ് / സെക്രട്ടറി/ ഒരു ഗസറ്റഡ് ഓഫീസർ / നിയമ സഭാംഗം / പാർലമെന്റ് അംഗം ഇവരിൽ ആരിൽ നിന്നെങ്കിലുമുള്ള സാക്ഷ്യപത്രം(Nativity Certificate). Click here for Nativity Certificate Form

4) വിദേശത്തു താമസിച്ചത് തെളിയിക്കുന്നതിനായി പാസ്പോര്ട്ട് വിസ പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്..

(Maximum Size : 150Kb File Type : jpg / gif / png / bmp / doc / docx / pdf )

2 എ കാറ്റഗറി

 1) അപേക്ഷകന്റെ / യുടെ ഫോട്ടോ , ഒപ്പ് (Maximum Size : 50Kb , File Type : jpg / gif / bmp )

 2) ജനനതീയതി തെളിയിക്കുന്നതിനായി സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്സ്പോർട്ടിന്റെ പകർപ്പ് / എസ്എസ്എൽ സി സർട്ടിഫിക്കറ്റ് പകർപ്പ് / ഡ്രൈവിംഗ് ലൈസൻസിന്റെ പകർപ്പ് ഇവയിൽ ഏതെങ്കിലും അപ്‌ലോഡ് ചെയ്യുക .

 3) അപേക്ഷകൻ കേരളത്തിന് പുറത്തു ഇന്ത്യയിൽ ആറുമാസത്തിൽ അധികമായി താമസിക്കുന്ന പ്രവാസി കേരളീയൻ ആണെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലജ് ഓഫീസർ / തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ് / സെക്രട്ടറി/ ഒരു ഗസറ്റഡ് ഓഫീസർ / നിയമ സഭാംഗം / പാർലമെന്റ് അംഗം ഇവരിൽ ആരിൽ നിന്നെങ്കിലുമുള്ള സാക്ഷ്യപത്രമോ റേഷൻ കാർഡോ ബോർഡ് നിശ്ചയിക്കുന്ന വിധമുള്ള രേഖയോ ഹാജരാക്കണം. Click here for Nativity Certificate Form

 4) കേരളത്തിന് പുറത്തു ഇന്ത്യയിൽ എവിടെയെങ്കിലും തൊഴിൽ ചെയ്യുകയാണെങ്കിൽ അത് സംബന്ധിച്ചും ഏതെങ്കിലും വ്യവസായം / ബിസിനസ് സ്ഥാപനം നടത്തുകയാണെങ്കിൽ അത് സംബന്ധിച്ചും സ്വയം തൊഴിൽ ചെയ്യുകയാണെങ്കിൽ അത് സംബന്ധിച്ചും അല്ലെങ്കിൽ എന്തിനു വേണ്ടിയാണു താമസിക്കുന്നത് അത് സംബന്ധിച്ചും ബന്ധപ്പെട്ടു സംസ്ഥാനത്തെ തൊഴിൽ ഉടമയിൽ നിന്നോ , സ്ഥാപന അധികാരിയിൽ നിന്നോ വില്ലജ് ഓഫീസറിൽ നിന്നോ തത്തുല്യ പദവിയിൽ കുറയാത്ത മറ്റേതെങ്കിലും അധികാരിയിൽ നിന്നോ ഉള്ള സാക്ഷ്യപത്രമോ ബോർഡ് നിശ്ചയിക്കുന്ന വിധമുള്ള രേഖയോ ഹാജരാക്കണം.

(Maximum Size : 150Kb File Type : jpg / gif / png / bmp / doc / docx / pdf )

മുകളിൽ പറഞ്ഞ രേഖകൾ എല്ലാം തയ്യാറായി കഴിഞ്ഞാൽ അപേക്ഷ നൽകാം. കേരളം സർക്കാരിന്റെ കെൽട്രോൺ നിർമിച്ച സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതിനുള്ള ലിങ്ക് തൊട്ടു താഴെ നൽകുന്നു.

അപേക്ഷ പോർട്ടൽ

അപ്‌ലോഡ് ചെയ്യപ്പെടുന്ന പകർപ്പുകളിൽ എന്തെകിലും കൃത്രിമം ഉള്ളതായി കണ്ടെത്തിയാൽ അംഗത്തിനു പെൻഷൻ ഉൾപ്പെടെ യാതൊരു വിധ ആനുകൂല്യവും നൽകുന്നതല്ല.

  1. വിവരങ്ങൾ എന്റർ ചെയ്ത ശേഷം Submit ബട്ടൺ പ്രസ് ചെയ്യുക ,എന്റർ ചെയ്ത വിവരങ്ങൾ ശരിയാണോ എന്ന് confirm ചെയ്യണം . എന്തെങ്കിലും വിവരങ്ങൾ Correct ചെയ്യണമെന്നുണ്ടെങ്കിൽ Change Data ബട്ടൺ ഉപയോഗിച്ചു Correct ചെയ്യാവുന്നതാണ്.
  2. Registration Payment നായി Save Data & Pay ബട്ടൺ പ്രസ് ചെയ്യുക . ശരിയായ രജിസ്ട്രേഷനു ശേഷം അപേക്ഷകന് ഒരു അപേക്ഷ നമ്പർ ലഭിക്കുന്നതാണ്. ഇത് Future Reference നായി എഴുതി സൂക്ഷിക്കേണ്ടതാണ്.
  3. അതിനു ശേഷം Application Screen നിൽ നിന്നും മാറി Payment Gateway വഴി Amount Pay ചെയ്യാവുന്നതാണ് .
  4. ശരിയായ രീതിയിൽ Payment നടത്തിക്കഴിഞ്ഞാൽ ലഭിക്കുന്ന അപേക്ഷ Print എടുത്തു സൂക്ഷിക്കേണ്ടതാണ്. ഹാർഡ് കോപ്പി തപാൽ വഴി അയയ്‌ക്കേണ്ടതില്ല.
  5. Amount Payment ശരിയായിട്ടില്ലെങ്കിൽ അതാത്‌ Account ലേക്ക് Refund ആകുന്നതാണ് .

ഓൺലൈൻ അപ്ലിക്കേഷൻ വെരിഫിക്കേഷനു ശേഷം മാത്രമേ അംഗത്വം രജിസ്റ്റർ ചെയ്യപ്പെടുകയുള്ളൂ. വെരിഫിക്കേഷൻ കഴിഞ്ഞ നിങ്ങളുടെ അപേക്ഷ സ്വീകരിച്ചോ എന്നറിയാൻ, താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അപേക്ഷ നമ്പർ നൽകി പരിശോദിച്ചാൽ മതിയാകും.

വെരിഫിക്കേഷൻ ലിങ്ക്

Tags