ഇനി വിപിഎൻ ഇല്ലാതെ, പരസ്യം ഇല്ലാതെ വീഡിയോ കാൾ ചെയ്യാം

ഇന്ത്യയിൽ തരംഗമായി തീർന്ന സോഷ്യൽ മീഡിയ മെസെഞ്ചർ ആപ്പാണ് വാട്സാപ്പ്. പണ്ടത്തെ പോലെ വിളിക്കാനും, എസ്എംഎസ് അയക്കാനും ഇന്ന് വലിയ ചിലവില്ല. ചെറിയ ഇന്റർനെറ്റ് പ്ലാൻ ഉണ്ടെങ്കിൽ, വാട്സാപ്പ് വഴി ഇതെല്ലാം ആവാം. അതിനേക്കാൾ മികച്ച ഒരു വഴിയുള്ളത് നേരിട്ട് വീഡിയോ കാൾ ചെയ്യാം എന്നുള്ളതാണ്. നിങ്ങളുടെ സുഹൃത്തോ കുടുംബമോ ഗള്ഫിലോ അമേരിക്കയിലോ യൂറോപ്പിലോ ആയിക്കോട്ടെ, യഥാസമയം നേരിട്ട് കണ്ടു സംസാരിക്കാൻ സാധിക്കും.

free video call without vpn in uae

പക്ഷെ, വീഡിയോ കോളിൽ വരുന്ന ചില സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു ഏറ്റവും കൂടുതൽ പ്രവാസികൾ ജീവിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ, പ്രത്യേകിച്ച് യുഎഇ യിലും മറ്റും വാട്സാപ്പ് കോളിന് നിരോധനം നിലവിലുണ്ട്. വീഡിയോ കോളിനും നിരോധനമുണ്ട്. അത് മാത്രമല്ല, മിക്ക ഫ്രീ വീഡിയോ കോൾ സർവീസുകൾക്കും നിരോധനമാണ്.

പഴയ രീതിക്ക് സ്‌കൈപ്പോ, ഇന്നത്തെ കോൺഫറസിങ് രീതികളായ ഗൂഗിൾ മീറ്റും, സൂമും ഉപയോഗിക്കേണ്ടി വരുന്നുണ്ട് പല സാഹചര്യങ്ങളിൽ. ഇവക്ക് പുറമെ ഐഎംഒ പോലുള്ള ആപുകൾ വഴി വീഡിയോ കോളുകൾ സാധ്യമാണെങ്കിലും, പരസ്യങ്ങളും മറ്റു സംവീധാനങ്ങളും സഹിച്ചു വേണം പ്രവാസികൾക്ക് നാട്ടിലെകുടുംബത്തെയോ, അല്ലെങ്കിൽ സുഹൃത്തുക്കളെയോ ഒന്ന് കാണാൻ. ലോകത്തെ ഏറ്റവും കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് കാളിങ് സാധ്യമായ ഇന്ത്യയിൽ, അതെ ഇന്ത്യക്കാർക്ക് ഏറ്റവും ചിലവേറിയ ഇന്റർനെറ്റ് പ്ലാനുകൾ നൽകുന്ന ഗൾഫ് രാജ്യങ്ങളിൽ ഇതിനുള്ള ഒരു സുഖമമായ വഴി ഇല്ലാത്ത കഷ്ടപ്പാട് ഉണ്ടാക്കുന്നത് തന്നെയാണ്.

ഇതല്ലാതെ പിന്നെ ഉള്ള ഒരേ ഒരു വഴി വിപിഎൻ ഉപയോഗിക്കുക എന്നതാണ്. അതിനും നല്ല ചിലവാണ്. സൗജന്യമായ വിപിഎൻ ഉപയോഗിച്ചായിരിക്കും ഒരുപാട് പേര് വാട്സാപ്പിൽ കാളിങ് സൗകര്യം ഇപ്പോൾ ഉപയോഗിക്കുന്നത്. പക്ഷെ അതെത്ര സുരക്ഷാ വീഴ്ചകൾ ഉണ്ടാക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. എങ്കിലും, ഇതൊന്നും അറിയാത്ത സാധാരണക്കാരായ ആളുകൾ ഇതിന്റെ ചതിക്കുഴികളിൽ വീഴും. ഇതെല്ലം കാരണമാണ്, വിപിഎൻ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരണം എന്നും, അത് ദുരുപയോഗം ചെയ്‌താൽ, നിയമത്തിനു എതിരായ രീതിയിൽ ഉപയോഗിച്ചാൽ കോടികളുടെ പിഴത്തുക വീഴുമെന്നും യുഎഇ സർക്കാർ 2021 ലു വിധിച്ചത്. അതിന്റെ വാർത്ത റിപ്പോർട്ട് ഖലീജ് ടൈംസിൽ വായിക്കുക.

ഇനി എന്ത് ചെയ്യും?

ഗൾഫ് രാജ്യത്ത് തന്നെ പ്രവർത്തിക്കുന്ന ഒരു ടെക് കമ്പനി വികസിപ്പിച്ചെടുത്ത, ഒരു സൗജന്യ വീഡിയോ കാൾ ആപ്പ് ഉപയോഗിച്ചാലോ? 

യുഎഇയിലെ അബുദാബിയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന avrioc കമ്പനിയുടെ കീഴിൽ comeratech വിഭാഗം വികസിപ്പിച്ചു, വെറും രണ്ടു വര്ഷം മാത്രം പ്രായമായ സൗജന്യം വീഡിയോ കാളിങ് ആപ്പാണ് Comera ആപ്പ്. 

ആൻഡ്രോയിഡ് ആപ്പ് ഇവിടെ ഡൗൺലോഡ് ചെയ്യുക

എന്താണ് comera എന്നുകൂടി മനസിലാക്കുക

  1. സൗജന്യമായ വീഡിയോ കോൾ ആപ്പ്
  2. മൊബൈലിൽ ആകെ 30 എംബി യിൽ താഴെ സ്‌പേസ് ഈടാക്കുന്ന ആപ്പ് (മറ്റു ആപ്പുകൾ 60 എംബിയിൽ കൂടുതൽ സ്‌പേസ് എടുക്കും, റാം യൂസേജ്ഉം കൂടും)
  3. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ നിയമപ്രകാരമായ ആപ്പ്
  4. സൗജന്യം ആണെന്ന് മാത്രമല്ല, യാതൊരു വിധ പരസ്യങ്ങളും ഇതിലില്ല
  5. ഇത് ലോകത്ത്എവിടെ ഉള്ളവർക്കും ഉപയോഗിക്കാം.

സൗജന്യമായതല്ലേ? ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ പിന്നീട്, വിപിഎൻ നോട് വിടപറയാം.

ആപ്പിൾ ഐഫോണുകൾ ഉപയോഗിക്കുന്നവർക്കും, ഹുവായ് /വാവേ ഫോണുകൾ ഉപയോഗിക്കുന്നവർക്കും ഇത് ലഭ്യമാണ്.

ആപ്പിൾ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യുക