1. ഇ-ഹെല്‍ത്ത്: ജീവനക്കാരെ നിയമിക്കുന്നു
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഇ-ഹെല്‍ത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.
ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ്
യോഗ്യത
- ഡിപ്ലോമ/ബി.എസ്സി./എം.എസ്സി./ബി.ടെക്/എം.സി.എ. (ഇലക്ട്രോണിക്സ് കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി.)
- ഹാര്ഡ്വെയര് ആന്‍ഡ് നെറ്റ് വര്‍ക്കില്‍ ഒരു വര്‍ഷത്തെ പരിചയം, ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ ആന്‍ഡ് ഇംപ്ലിമെന്റേഷനില്‍ പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി : 2021 ജൂലൈ ഒന്നിന് 40 വയസ് കവിയരുത്.
Download Official notification
അപേക്ഷിക്കേണ്ട വിധം
യോഗ്യരായവര്‍ ആരോഗ്യ കേരളം വെബ്സൈറ്റിലൂടെ ഓഗസ്റ്റ് പത്തിന് വൈകിട്ട് നാലിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഓഗസ്റ്റ് 27ന് ഓണ്‍ലൈന്‍ അഭിമുഖം നടത്തും. അപേക്ഷ ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല.
വിശദവിവരത്തിന് ഫോണ്‍: 9495981793
വെബ്സൈറ്റ് : www.arogyakeralam.gov.in
2. ജൂനിയർ ലാബ് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
ഒഴിവുകളുടെ എണ്ണം : 01
പ്രായം : 36 വയസിൽ താഴെയായിരിക്കണം.
യോഗ്യത
- പ്ലസ്ടുവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാവണം.
- തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന.
അപേക്ഷിക്കേണ്ട വിധം
പ്രോജക്റ്റ് അവസാനിക്കുന്നതുവരെയോ ഒരു വർഷത്തേക്കോ ആയിരിക്കും നിയമനം. അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം 11ന് വൈകിട്ട് മൂന്നിനകം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ലഭിക്കണം.
3. ആയുര്‍വേദ ആശുപത്രിയിലേക്ക് ഹെല്‍പ്പര്‍
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള മൂവാറ്റുപുഴ ഗവ: ആയുര്‍വേദ ആശുപത്രിയിലേക്ക് നാഷണല്‍ ആയുഷ് മിഷന്റെ ആയുഷ്ഗ്രാം പദ്ധതിക്കായി അനുവദിച്ച ഹെല്‍പ്പര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു.
യോഗ്യത
- ഏഴാം ക്ലാസ്
പ്രതിദിനം 400 രൂപ, പരമാവധി ഒരു മാസം 10,000 രൂപയില്‍ കവിയാതെ
അപേക്ഷിക്കേണ്ട വിധം
മൂവാറ്റുപുഴ മുനിസിപ്പാലിറ്റി പരിധിയില്‍ ഉളളവര്‍ മാത്രം അപേക്ഷിക്കേണ്ടതാണ്. ഇന്റര്‍വ്യൂ തീയതിയും സമയവും ഉദ്യോഗാര്‍ഥികളെ പിന്നീട് നേരിട്ട് അറിയിക്കും.
ഉദ്യോഗാര്‍ഥികള്‍ അവരുടെ ബയോഡാറ്റ ആഗസ്റ്റ് 12-ന് വൈകിട്ട് അഞ്ചിനു മുമ്പായി dmoismekm@yahoo.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ചു നല്‍കണം.
4. ബ്ലഡ് ബാങ്ക് ടെക്നീഷ്യന്മാരുടെ ഒഴിവ്
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യന്മാരെ നിയമിക്കുന്നു.
യോഗ്യത
- പി.എസ്.സി. അംഗീകൃത ബി.എസ്സി എം. എൽ.ടിയോ ഡിപ്ലോമ എം.എൽ.ടിയോ ഉള്ളവർക്ക് അപേക്ഷിക്കാം
- ബ്ലഡ് കമ്പോണന്റ് സെപ്പറേഷൻ യൂണിറ്റ്, ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
താൽപര്യമുള്ളവർ ആഗസ്റ്റ് 10നകം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ബയോഡാറ്റ ലഭ്യമാക്കണം.
ഫോൺ: 0467 2217018.