യു.എ.ഇ യാത്രക്കാർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ലഭിക്കും..?
ഇന്ത്യക്കാർക്ക് യു.എ.ഇയിലേക്ക് യാത്ര ചെയ്യണമെങ്കിൽ യു.എ.ഇയിൽ എടുത്ത വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഒട്ടനവധി പേർ യുഎഇ യിൽ നിന്ന് വാക്സിൻ എടുത്ത ശേഷമാണ് നാട്ടിൽ എത്തിയിട്ടുള്ളത്. പലരും മാസങ്ങൾ നാട്ടിൽ തങ്ങുകയും ചെയ്തു.
എന്നാൽ, മാസങ്ങൾക്ക് മുൻപ് വാക്സിനെടുത്ത ശേഷം നാട്ടിലെത്തിയവർക്കൊന്നും സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. ഇൗ സാഹചര്യത്തിൽ, എങ്ങിനെയാണ് വാക്സിൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് എന്ന് പലർക്കും സംശയമുണ്ട്. ഇതിനാൽ ഒരുപാട് പേരുടെ തിരിച്ചുള്ള യാത്രയും മുടങ്ങി നിൽപ്പുണ്ട്.
ഇതിനൊരു പരിഹാരമായാണ് യുഎഇ ആരോഗ്യ മന്ത്രാലയം സൗജന്യമായി ഈ സേവനം അവരുടെ പുതിയ ആപ്പ് വഴി നൽകുന്നത്.
മൊബൈലിൽ ഡൗൺലോഡ് ചെയ്യുന്ന അൽ ഹൊസ്ൻ (Alhosn) ആപ്പ് വഴിയാണ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. എമിറേറ്റ്സ് ഐഡിയും ഫോൺ നമ്പറും നൽകി ആപ്പിൽ ലോഗിൻ ചെയ്യണം. ഇതിന് ശേഷം പേരിൽ ക്ലിക്ക് ചെയ്യണം. ഈ സമയം മുകളിൽ ഷെയർ ചെയ്യാനുള്ള ഓപ്ഷൻ കാണിക്കും. ഇതിൽ ടച്ച് ചെയ്താൽ വാക്സിൻ സർട്ടിഫിക്കറ്റ് വാട്സാപ്പിലേക്കോ ഇ മെയിലിലേക്കോ ഷെയർ ചെയ്യാനും ഡൗൺലോഡ് ചെയ്യാനും കഴിയും.
ആൻഡ്രോയിഡ്
ഈ ആൻഡ്രോയിഡ് ആപ്പ് ഡൗൺലൊഡ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ മതി.
സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്യുക
ഐഫോൺ
ഐഫോൺ ഉപയോഗിക്കുന്ന ആളുകൾക്ക് ഐഒഎസ് ആപ്പും ലഭ്യമാണ്. അതിനായി താഴെയുള്ള ലിങ്ക് നോക്കിയാൽ മതി.