Ads Area

കാലിക്കറ്റ് സർവകലാശാല ഏകജാലക ബിരുദ പ്രവേശനം

കാലിക്കറ്റ് സർവകലാശാലയുടെ പ്രവേശന പ്രക്രിയ ഏകജാലക  സംവിധാനം വഴി തുറന്നിരിക്കുകയാണ്. പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിലേക്കുള്ള അടുത്ത പടിയാണ് ബിരുദം. ഒട്ടനവധി കുട്ടികൾക്ക് അപേക്ഷകൾ അയക്കേണ്ട രീതിയും, അപേക്ഷ ഫീസ് അടക്കേണ്ട മാർഗ്ഗങ്ങളും, അനുബന്ധ കാര്യങ്ങളും കൃത്യമായി അറിയില്ല. അതിലേക്കുള്ള ഒരു ലളിത വിശദീകരണമാണ്‌ ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. ആവശ്യമുള്ള കുട്ടികൾക്ക് ഇത് പങ്കുവെക്കുക.

calicut university single window admission procedure and list of courses

ഈ വര്ഷം ഡിഗ്രി ആരംഭിക്കുന്ന പ്രിയ സുഹൃത്തുക്കളെ, ഇനിയങ്ങോട്ടുള്ള മൂന്നു വർഷത്തേക്ക് നിങ്ങൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ അറിയിപ്പുകൾ, ജോലി ഒഴിവുകൾ,സ്‌കോളർഷിപ്പ് വിവരങ്ങൾ, മറ്റു കാര്യങ്ങൾ എന്നിവ അറിയാതെ പോകാതിരിക്കാൻ, പഠനം ബ്ലോഗിന്റെ Padanam Alerts എന്ന വാട്സാപ്പ് ഗ്രൂപ്പിൽ നിർബന്ധമായും ചേരുക. അതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു

👇👇

https://chat.whatsapp.com/BzIwiitYehgLJI9G1068q8

എവിടെയാണ് അപേക്ഷിക്കേണ്ടത്?

കാലിക്കറ്റ് സർവകലാശാലക്ക് നിരവധി വെബ് പോർട്ടലുകളുണ്ട്. അവയിൽ ഇത്തവണത്തെ അഡ്മിഷന് വേണ്ടി തയ്യാറാക്കിയിട്ടുള്ള വെബ്‌സൈറ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു. 

അപേക്ഷ വെബ്‌സൈറ്റിലേക്ക് ഇവിടെ പ്രവേശിക്കുക

ഈ വെബ്‌സൈറ്റിൽ കയറിയാൽ ഒരുപാട് സംവീധാനങ്ങൾ കാണാം. അതിൽ ആദ്യം ചെയ്യേണ്ടത് ഔദ്യോഗിക വിജ്ഞാപനം പിഡിഎഫ് രൂപത്തിൽ തന്നിട്ടുള്ളത് ഡൌൺലോഡ് ചെയ്തു പൂർണ്ണമായും വായിക്കുക എന്നതാണ്. 64 പേജ് വരുന്ന ഈ Prospectus വായിക്കാൻ മടി കാണിക്കരുത്. കാരണം, നിങ്ങൾക്ക് ലഭ്യമായിട്ടുള്ള എല്ലാ സംവരണങ്ങളും, ആനുകൂല്യങ്ങളും, അപേക്ഷകൾക്ക് വേണ്ട എല്ലാ വിവരങ്ങളും കൃത്യമായി നൽകിയിട്ടുള്ള ഗൈഡ് ആണിത്. അതിനാൽ തന്നെ ഇത് വായിക്കേണ്ടത് ഓരോ അപേക്ഷകന്റെയും കടമയാണ്.

പ്രോസ്പെക്ടസ് വായിച്ചു കഴിഞ്ഞാൽ, പിന്നെ നോക്കേണ്ടത് ഏതൊക്കെ കോളജിൽ, ഏതൊക്കെ കോഴ്‌സുകൾ ലഭ്യമാണ് എന്നതാണ്. നിങ്ങൾ കേട്ടിരിക്കാൻ സാധ്യതയുള്ള കോഴ്‌സുകൾ കുറച്ചു മാത്രമായിരിക്കും. നിങ്ങളിത് വരെ കേട്ടിട്ട് പോലുമില്ലാത്ത നിരവധി കോഴ്‌സുകൾ കാലിക്കറ്റ് സർവകലാശാലയിൽ ഉണ്ട്. അതിൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ, ഇഷ്ടപെട്ടത് വേണം ഉപരിപഠനത്തിനായി തിരഞ്ഞെടുക്കാൻ. അതിനാൽ കോഴ്‌സുകളുടെ ലിസ്റ്റ് പരിശോധിക്കേണ്ടത് അതിപ്രധാനമാണ്. 

വളരെ സങ്കീർണമായി തോന്നുമെങ്കിലും, അഡ്മിഷൻ വെബ്‌സൈറ്റ് വളരെ ലളിതമാണ്. എന്നാലും, പ്രോസ്പെക്ടസ് ലഭിക്കാത്തവർക്ക് വേണ്ടി, അത് നേരിട്ട് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.

പ്രോസ്പെക്ടസ് ഡൌൺലോഡ് ചെയ്യുക

ഓരോ കോഴ്സും കാണുമ്പോൾ, അവയുടെ യോഗ്യതകൾ കൃത്യമായി തന്നെ നോക്കണം. നിങ്ങൾ പ്ലസ്‌ടുവിനു കൊമേഴ്‌സ് പഠിച്ച വിദ്യാർത്ഥി ആണെങ്കിൽ, ബിരുദത്തിൽ ഫിസിക്സ് എടുക്കാൻ കഴിയില്ല. ഇത് ഒരുപക്ഷെ പലർക്കും അറിയാമായിരിക്കും. എന്നാൽ, നിങ്ങൾ പ്ലസ്‌ടുവിനു പഠിച്ചതുമായി ബന്ധമില്ലാത്ത നിരവധി കോഴ്‌സുകൾ ഉപരിപഠനത്തിനായി എടുത്തു പഠിക്കാം. അതറിയാൻ ഓരോ കോഴ്‌സിന്റേയും അടിസ്ഥാന യോഗ്യതകൾ കൃത്യമായി നോക്കണം.

കോഴ്‌സുകളുടെ പേരുകൾ നോക്കി കഴിഞ്ഞാൽ, നിങ്ങൾക്ക് സൗകര്യം പോലെ ആവശ്യമുള്ള കോളജുകൾ നോക്കുക. പലരും അടുത്തുള്ള കോളജുകൾ നോക്കിയേക്കാം, ചിലർക്ക് ദൂരമല്ല നിലവാരം പ്രധാനമായിരിക്കാം. അതുകൊണ്ടു ഇഷ്ട്ടപെട്ട കോളജുകൾ നോക്കുക. നോക്കി കഴിഞ്ഞാൽ, ഓരോ കോളജിന്റെയും കഴിഞ്ഞ വർഷത്തെ ഇൻഡക്സ് മാർക്ക് നോക്കണം. 

പല വിഷയങ്ങൾ പഠിച്ചു , പല തരം ഗ്രേസ് മാർക്ക്കളോട് വരുന്ന കുട്ടികളുടെ അഭിരുചികളെ മൊത്തത്തിൽ ഒരു പ്രത്യേക രീതിയിൽ വിശകലനം ചെയ്താണ് ഓരോരുത്തർക്കും അവരവരുടെ ഇൻഡക്സ് മാർക്ക് ലഭിക്കുന്നത്. ഈ മാർക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ഏകജാലക പ്രവേശനം നടക്കുന്നത്. അതിനാൽ, കഴിഞ്ഞ വര്ഷം, നിങ്ങൾ ഇഷ്ട്ടപെടുന്ന കോളജിൽ, ഇഷ്ട്ടപെട്ട കോഴ്സിന് ജനറൽ സീറ്റിലും, അതാത് സംവരണ സീറ്റിലും അവസാനം കയറിയ കുട്ടിയുടെ ഇന്ഡക്സ് മാർക്ക് നോക്കിയാൽ, അതെ രീതിയിൽ തന്നെ ആയിരിക്കും ഇത്തവണയും വരുക എന്ന് ഊഹിക്കാം. അതിന്റെ അടിസ്ഥാനത്തിൽ, നിങ്ങൾക്ക്, നിങ്ങളുടെ ഇഷ്ട വിഷയം പഠിക്കാൻ, ഇഷ്ടപെട്ട കോളജിൽ ഇത്തവണ അവസരം ലഭിക്കുമോ എന്ന് ഏകദേശം മനസിലാക്കാം. ഇത് നിശ്ചിതമല്ല, ഒരു ഏകദേശ കണക്ക് മാത്രമാണ്. കൃത്യമായ കണക്കുകൾ അറിയണമെങ്കിൽ, ഓരോ ആലോട്മെന്റും ശരിക്കു പ്രസിദ്ധീകരിക്കണം. എന്നാലും, ഈ ഏകദേശം വച്ച് നിങ്ങൾക്ക് നിങ്ങളുടെ അലോട്മെന്റ് ലഭിക്കുന്നതിന്റെ സാധ്യത കൃത്യമായി മനസിലാക്കാൻ കഴിയും.

മുൻ വർഷങ്ങളിലെ ഇൻഡക്സ് മാർക്ക് നോക്കാൻ താല്പര്യം ഉള്ളവർക്ക്, സർവകലാശാല വെബ്‌സൈറ്റിൽ ലിങ്ക് തപ്പി അലയേണ്ടതില്ല. നേരിട്ടുള്ള ലിങ്ക് ചുവടെ കൊടുക്കുന്നു.

ഇൻഡക്സ് മാർക്ക് ലിസ്റ്റ്

യോഗ്യത ലിസ്റ്റ്

ഓരോ കോഴ്‌സിന്റേയും യോഗ്യതകൾ അറിയാനായി, മുകളിൽ നൽകിയ പ്രോസ്പെക്ടസ് നോക്കേണ്ടതുണ്ട്. അതിലെ പേജ് നമ്പർ 30 മുതൽ, പേജ് 57 വരെയുള്ള പേജുകളിലാണ് യോഗ്യതകൾ വിശദമാക്കിയിട്ടുള്ളത്.

കോഴ്‌സുകളുടെ മുഴുവൻ ലിസ്റ്റ് വലിയ നീണ്ട നിരയാണ്. അതിനാൽ ലഭ്യമായ എല്ലാ കോഴ്‌സുകളുടെയും പേരുകൾ ഒരുമിച്ചു കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.

കോഴ്‌സുകളുടെ പട്ടിക

അപേക്ഷിക്കേണ്ടത് എങ്ങനെ?

കാലിക്കറ്റ് സർവകലാശാലയുടെ ഔദ്യോഗിക അപേക്ഷ വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. അതിന്റെ ലിങ്കാണ് ഏറ്റവും മുകളിൽ നൽകിയിട്ടുള്ളത്. അതിൽ കയറിയാൽ ഒന്നാമത്തെ സ്റ്റെപ്പ് തൊട്ടു അവസാനത്തെ ഫീസടക്കുന്നത് വരെയുള്ള ഓരോ പടിയും മലയാളത്തിൽ കൃത്യമായി വിശദീകരിച്ചു കൊണ്ട് സർവകലാശാല തന്നെ ഒരു മാർഗനിർദേശ ഫയൽ ഉണ്ടാക്കിയിട്ടുണ്ട്. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ സ്വയം ചെയ്യാവുന്നതേയുള്ളൂ ഇതെല്ലാം. അക്ഷയ സെന്ററുകളിൽ ക്യൂ നിക്കേണ്ട കാര്യമില്ല, അതിലൂടെ കൊറോണ രോഗം വ്യാപികുനനത്തിലും പങ്കാളിയാവേണ്ട. 

സർവകലാശാല പറഞ്ഞു തരുന്ന വഴിയിൽ അപേക്ഷ നൽകുക. ഒരു കംപ്യുട്ടർ നിര്ബന്ധമായുംവ് ഈണം. ഇതുവരെ മുകളിൽ കൊടുത്ത എല്ലാ ലിങ്കുകളും, ഒരു മൊബൈൽ ഫോൺ വഴി നോക്കിയാലും കുഴപ്പമില്ല. പക്ഷെ അപേക്ഷിക്കേണ്ടത് ഒരു കംപ്യുട്ടർ വഴി മാത്രം ചെയ്യുക. ഗൂഗിൾ ക്രോം അല്ലെങ്കിൽ മോസില്ല ഫയർഫോക്സ് ബ്രൌസർ തന്നെ ഉപയോഗിക്കണം. മാർഗനിർദേശം അനുസരിച്ചു ഓരോ പടിയായി നിങ്ങളുടെ അപേക്ഷ നൽകുക. മാർഗനിർദേശം മലയാളത്തിലാക്കി തന്നിരിക്കുന്ന ഫയൽ ഡൗൺലോഡ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.

മാർഗനിർദേശങ്ങൾ ഡൗൺലോഡ് ചെയ്യൂ

Tags

Top Post Ad

Below Post Ad