Ads Area

ഇസ്രോയുടെ സൗജന്യ കോഴ്സ് : കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കെടുക്കാം

ബഹിരാകാശ സാങ്കേതിക വിദ്യയിൽ മുന്നേറികൊണ്ടിരിക്കുന്നവരിൽ ഏറ്റവും മുകളിലുള്ള സ്ഥാനമാണ് ഇസ്രോ. എന്നാൽ ഇന്ത്യയിൽ ഈ മേഖലയിലേക്ക് പ്രവർത്തിക്കാൻ കാര്യക്ഷമമായ വർക്ക് ഫോഴ്‌സ് ഇല്ല. അതിനാൽ പൊതുജനത്തിനുംകുട്ടികൾക്കും കോളജ് വിദ്യാർത്ഥികൾക്കും വേണ്ടി ജിയോ ഇൻഫോമാറ്റിക്‌സും, റിമോട്ട് സെൻസിങ്ങും എന്താണെന്നു പഠിപ്പിച്ചു കൊടുക്കാനുള്ള സൗജന്യ ഹ്രസ്വ കോഴ്‌സുകളുമായി ഇസ്‌റോക്ക് വേണ്ടി NCERT തയ്യാറാക്കിയ കോഴ്‌സുകൾ കണ്ടു നോക്കാം.

ഇതിനു സൈനപ്പ് ചെയ്യേണ്ട ആവശ്യമില്ല. ഒരു മൊബൈൽ ഫോൺ ഉപയോഗിച്ച് കാണാവുന്ന തരത്തിലാണ് ഉണ്ടാക്കിയിരിക്കുന്നത്.

രണ്ടു കോഴ്‌സുകളാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. സ്‌കൂൾ കുട്ടികൾ മുതൽ, വയോവൃദ്ധർക്ക് വരെ ആസ്വാദകരമായി ഇത് കാണാം.

എന്നെങ്കിലും ഇസ്‌റോയിൽ ഒരു ജോലി,കരിയർ സ്വപ്നംകാണുന്നവർ തീർച്ചയായും ഇതെല്ലം അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്. അതിനാൽ ഈ കോഴ്‌സുകൾ ഇപ്പോൾ താനെക്കണ്ടു സ്വായത്തമാക്കികൊള്ളൂ.

റിമോട്ട് സെൻസിംഗ്

റിമോട്ട് സെൻസിംഗ് അഥവാ വിദൂരസംവേദനം. ഒരു വസ്തുവിനെയോ സംഭവത്തെയോകുറിച്ചുള്ള വിവരങ്ങൾ, ആ വസ്തു/സംഭവവുമായി പ്രത്യക്ഷബന്ധമില്ലാതെ ശേഖരിക്കുന്ന ശാസ്ത്രശാഖയാണ് വിദൂരസംവേദനം എന്ന് അറിയപ്പെടുന്നത്. പ്രായോഗികമായി, കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള കാമറകൾ, വിമാനങ്ങളിൽ ഘടിപ്പിച്ച കാമറകൾ, മറ്റ് സംവേദഗങ്ങൾ തുടങ്ങിയ സങ്കേതങ്ങളുപോയിച്ച് വിവര ശേഖരണം നടത്തുന്നതിനെയാണ് വിദൂരസംവേദനം എന്ന് വിളിക്കുന്നത്.

കടപ്പാട് : gisgeography.com

സെൻസറുകൾ പ്രവർത്തിക്കുന്ന രീതിക്കനുസരിച്ച് ഇതിനെ പ്രധാനമായും രണ്ടായി തരം തിരിക്കാം. പാസീവ് റിമോട്ട് സെൻസിംഗും ആക്ടീവ് റിമോട്ട് സെൻസിംഗും. ഒരു വസ്തുവോ അതിന്റെ ചുറ്റുപാടുമോ പുറപ്പെടുവിക്കുന്നതോ പ്രതിഫലിപ്പിക്കുന്നതോ ആയ റേഡിയേഷനുകളെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന സംവിധാനമാണ് പാസീവ് റിമോട്ട് സെൻസിംഗ്. ഇവിടെ സെൻസർ പ്രത്യേക റേഡിയേഷനുകളൊന്നും നിർമ്മിക്കുന്നില്ല. എന്നാൽ ആക്ടീവ് റിമോട്ട് സെൻസിംഗിൽ, സെൻസർ പ്രത്യേക റേഡിയേഷൻ പുറപ്പെടുവിക്കുന്നു. ഇതിന്റെ പ്രതിഫലനം ശേഖരിച്ച് അതിൽ വന്നിരിക്കുന്ന വ്യതിയാനത്തിന്റെയോ, അത് തിരിച്ചെത്താനെടുത്ത സമയത്തിന്റെയോ അടിസ്ഥാനത്തിലാണ് ഇത് വിവരങ്ങളെ ശേഖരിക്കുന്നത്.

ഇനി ഈ ഇവിടെ ക്ലിക്ക് ചെയ്തു കാണുക

ജിയോ ഇന്ഫോര്മാറ്റിക്ക് സിസ്റ്റം

ജിയോ ഇന്ഫോര്മാറ്റിക്ക് സിസ്റ്റം അഥവാ ഭൂവിവരവ്യവസ്ഥ

ഭൂപടങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കമ്പ്യൂട്ടിംഗ് ആണ് ഭൂവിവരവ്യവസ്ഥ അഥവാ ജിയോഗ്രഫിക് ഇൻഫൊർമേഷൻ സിസ്റ്റം (ജി.ഐ.എസ്). ഒരു വിവരത്തെ, അനുബന്ധമായുള്ള സ്ഥലത്തിന്റെ കൂടെ അടിസ്ഥാനത്തിൽ അപഗ്രഥിക്കുക, വിശദീകരിക്കുക, ചിത്രീകരിക്കുക തൂടങ്ങിയവയാണ് ജി.ഐ.എസ് ഉമായി ബന്ധപ്പെടുന്ന പ്രവർത്തനങ്ങൾ.

കടപ്പാട് : gisgeography.com

ഭൂമിയുടെ ഉപരിതല സവിശേഷതകളും സ്ഥാനീയ വിവരങ്ങളും ഒരു സർവറിൽ ഭൂപടങ്ങളായും വിവരങ്ങളായുംഉൾക്കൊള്ളിച്ച് സംഭരിച്ച് വയ്കുന്നു. ഈ ഡാറ്റാബേസിൽ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തുക, വിശകലനം ചെയുക ക്രോഡീകരിക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്നതിനായി തയ്യാറാക്കിയ സാങ്കേതിക വിദ്യയെ ആണ് ഭൂവിവരവ്യവസ്ഥ എന്നു പറയുന്നത്. ചുരുക്കത്തിൽ ഭൂമിയെ സംബന്ധിക്കുന്ന വിവരങ്ങൾ കമ്പ്യൂട്ടറിൽ ശേഖരിച്ച് വച്ച് ആവശ്യാനുസരണം ഉപയോഗപ്പടുത്തുന്നു. അനേക നാളുകൾകൊണ്ട് മാത്രം കണ്ടെത്തിയിരുന്ന വിശകലനങ്ങൾ ഇതുമൂലം നിമിഷനേരം കൊണ്ട് കണ്ടെത്താനാവും. 

ഇനി ഈ ആനിമേറ്റഡ് കോഴ്സ് കാണുക

Tags

Top Post Ad

Below Post Ad