Ads Area

പിജി പ്രവേശനം : ബാബാസാഹേബ് ഭിംറാവോ അംബേദ്‌കർ സർവകലാശാല പിജി പ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം

 50 ശതമാനം സീറ്റുകളും പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിന് മാറ്റി വച്ചിട്ടുള്ള, 1996 പ്രവർത്തനമാരംഭിച്ച സർവകലാശാലയാണ് ബാബാസാഹേബ് ഭിംറാവോ അംബേദ്‌കർ സർവകലാശാല. 

അമ്പതിനായിരത്തോളം പുസ്തകങ്ങളും, പതിനായിരത്തോളം ഓൺലൈൻ ജേർണലുകളും നിറഞ്ഞ വലിയ എയർ കണ്ടീഷൻഡ് ലൈബ്രറി അടക്കം അനേകം മികച്ച ഡിപ്പാർട്മെന്റുകൾ സ്ഥിതി ചെയുന്ന ഒരു കേന്ദ്ര സർവ്വകലാശാലയാണിത്. ഉത്തർ പ്രദേശിലെ ലക്‌നൗവിലെ റായ്‌ബറേലിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 

ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഇവിടെ നോക്കുക

ഡിഗ്രി അല്ലെങ്കിൽ തത്തുല്യം കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അവരുടെ ഉപരിപഠനത്തിനു ബിരുദാനന്തരബിരുദ കോഴ്‌സുകൾ എടുക്കുന്നതിനു എഴുതേണ്ട എൻട്രൻസ് പരീക്ഷയാണ് BBAU-PET. എംടെക്, എം.എസ്.സി,എം.എ, എൽ.എൽ.എം കോഴ്‌സുകളാണ് പിജി കോഴ്‌സുകളായി വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാനാവുക.

കോഴ്‌സുകളുടെ മുഴുവൻ ലിസ്റ്റും, യോഗ്യതയും അറിയാൻ ഇവിടെ നോക്കുകl

ജനറൽ വിഭാഗം വിദ്യാർത്ഥികൾക്ക് ആയിരം രൂപയും, പട്ടിക വിഭാഗം, ട്രാൻസ്‌ജെൻഡർ, ഫിസിക്കലി ചലഞ്ചിങ് വിദ്യാർത്ഥികൾക്ക് അഞ്ചൂറ് രൂപയുമാണ് പരീക്ഷാ ഫീസ്. 2021 ആഗസ്ത് 14 മുതൽ പരീക്ഷക്ക് അപേക്ഷിച്ചു തുടങ്ങാം. പരീക്ഷയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ നോക്കുക.

പിജി എൻട്രൻസ് പരീക്ഷാകേന്ദ്രങ്ങൾ ഏതൊക്കെയെന്നു അറിയാൻ ഇവിടെ നോക്കുക

അപേക്ഷ അയക്കാനുള്ള ഔദ്യോഗിക പേജിലേക്ക് പോവുക

Tags

Top Post Ad

Below Post Ad