Ads Area

ഓണാഘോഷ മത്സരങ്ങൾ 2021 - 3000 രൂപയുടെ ക്യാഷ് പ്രൈസുകൾ

അടുപ്പിച്ചു വന്ന രണ്ടു പ്രളയവും, ഊഖിയും മഴക്കെടുതികളും രണ്ടു വർഷമായി നമ്മെ അലട്ടുന്ന കോവിഡ് സാഹചര്യവും കാരണം കഴിഞ്ഞ ഒരുപാട് ഓണങ്ങൾ നമുക്ക് കാര്യമായി ആഘോഷിക്കാൻ കഴിഞ്ഞിട്ടില്ല.ഇതെല്ലം കഴിഞ്ഞ ഈ വേളയിൽ, ഇപ്പോഴും കൊറോണ തലക്ക് മുകളിൽ നിൽക്കുമ്പോഴും കേരളീയ ജനതയുടെ ചരിത്രം പാടുന്ന ഓണം നമുക്ക് മറക്കാനോ ഓർക്കാതിരിക്കാനോ കഴിയില്ല. ആഘോഷങ്ങൾ പരിമിതമെങ്കിലും, കുറച്ചു നേരത്തേക്കുള്ള ഒരു സന്തോഷമെങ്കിലും കഴിയുന്നവർക്ക് ലഭിക്കുന്നത് മനസികാരോഗ്യത്തിന് നൽകുന്ന പരിഗണനയാണ് എന്ന് മനസിലാക്കണം. 

ഈ ഓണക്കാലത്ത്, ഓൺലൈനായി പങ്കെടുക്കാവുന്ന കുറച്ചു പരിപാടികൾ സംഘടിപ്പിക്കുകയാണ് പഠനം ബ്ലോഗിൽ. താല്പര്യം ഉള്ളവർ പങ്കെടുക്കുക. സമ്മാനങ്ങളും ഉണ്ടായിരിക്കും. സമ്മാനത്തുകയെല്ലാം ഗൂഗ്ൾ പേ, ആമസോൺ പേ,ഫോൺ പേ വഴി ആയിരിക്കും ലഭിക്കുക.

മത്സരങ്ങൾ

1. ഫോട്ടോഗ്രാഫി മത്സരം

തിരുവോണദിവസം തൊട്ടു അടുത്ത ഒരാഴ്ച സമയത്തേക്ക് ഈ മത്സരങ്ങൾ ഓടിക്കൊണ്ടിരിക്കും. ഇക്കാലയളവിൽ ആർക്കും, ഇതിൽ ഏതിലും പങ്കെടുക്കാം. തിരഞ്ഞെടുക്കുന്ന 3 ഫോട്ടോകൾക്ക് 500 രൂപ വീതം ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും.

2021 ഇൽ നിങ്ങളുടെ നാട്

ഇതൊരു ഫോട്ടോഗ്രാഫി മത്സരമാണ്. നിങ്ങളുടെ നാട്ടിലെ ഏറ്റവും നല്ല ഒരു ചിത്രം ഫോട്ടോ എടുക്കണം. നാട്ടിലെ ഗ്രാമീണ ഭംഗി തുടങ്ങി, നിങ്ങളുടെ നാടിനെ സൂചിപ്പിക്കുന്ന എന്ത് നല്ല ചിത്രവുമാകാം. 2021 വർഷത്തിൽ എടുത്ത ഫോട്ടോ തന്നെ ആയിരിക്കണം. കാമറ വേണം  എന്നോ, ഡിഎസ്എൽആർ വേണം എന്നോ നിർബന്ധം ഇല്ല. നല്ല രീതിക്ക് എടുത്ത, വാട്ടർമാർക്ക് ഇല്ലാത്ത മൊബൈൽ ചിത്രങ്ങൾ ആയാലും മതി.

അതിന്റെ കൂടെ നിങ്ങളുടെ നാട് എവിടെയാണ്, ഏതു ജില്ലയാണ് എന്നും, നാടിനെ കുറിച്ച് ഒന്നോ രണ്ടോ വരി കൂടി എഴുതണം.

നിബന്ധനകൾ

  1. ഒരാൾക്ക് പരമാവധി മൂന്നു ചിത്രങ്ങൾ അയക്കാം. 
  2. ഏതാണ് നാട്, ഏതാണ് ജില്ലാ എന്ന് വ്യക്തമായി പറഞ്ഞിരിക്കണം.
  3. ചുരുങ്ങിയത് ഒരു വരി എങ്കിലും നാടിനെ (ചിത്രം പകർത്തിയ സ്ഥലം) പറ്റി എഴുതണം.
  4. നിങ്ങൾ സ്വന്തമായി എടുത്ത ഫോട്ടോ ആയിരിക്കണം
  5. 2021 വർഷത്തിൽ എടുത്ത ഫോട്ടോ ആയിരിക്കണം.
  6. വാട്ടർമാർക് വക്കാൻ പാടില്ല.

ഫോട്ടോ ഇവിടെ അപ്ലോഡ് ചെയ്യുക

2. എഴുത്തു മത്സരം

പഠനം ബ്ലോഗ് പാനൽ തീരുമാനിക്കുന്ന നിലവാരമുള്ള അഞ്ച് ലേഖനങ്ങൾക്ക് 500 രൂപ വീതമുള്ള ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും.

ഓണത്തെ പറ്റി 500 വാക്കിൽ കുറയാതെ ഒരു ലേഖനം എഴുതുക. എഴുതുന്ന കാര്യങ്ങൾ അനുസരിച്ചായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക. കേരളത്തെയും, കേരളത്തിന്റെ ചരിത്രം, രാഷ്ട്രീയം, സാമൂഹിക അന്തരീക്ഷം, ഓണത്തിന്റെ ഐതിഹ്യങ്ങൾ എന്നിവയെ മുൻ നിർത്തി എഴുതുന്നത് നല്ലതായിരിക്കും. പ്രളയം, കോവിഡ് തുടങ്ങിയ വിഷയങ്ങളെല്ലാം ഉൾപ്പെടുത്താം. വ്യത്യസ്തമായി എഴുതുന്ന ലേഖനങ്ങളാണ് തിരഞ്ഞെടുക്കുക, പ്രാചീന രീതികൾ എഴുത്തിൽ കാണിക്കാതെ ഇരിക്കുക, വായനക്കാരനെ ചിന്തിപ്പിക്കുന്ന തരത്തിൽ എഴുതുക.

എഴുതിയ ലേഖനം txt, doc, docx, odt എന്നീ ഫയലുകൾ ആക്കിയോ, നേരിട്ട് ഈമെയിലിൽ ടൈപ്പ് ചെയ്തോ അയക്കാവുന്നതാണ്. പിഡിഎഫ് ഫയലുകൾ സ്വീകരിക്കില്ല.

padanam.official@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ സൃഷ്ട്ടി അയക്കുക.

3. റെഫറൽ മത്സരം

പഠനം ബ്ലോഗിന്റെ തൊഴിൽ അറിയിപ്പ് വാട്സാപ്പ് ഗ്രൂപ്പിൽ 200 കൂട്ടുകാരെ ചേർക്കുന്ന ആളുകൾക്ക് കാഷ് പ്രൈസ്. 

പഠനം ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നത് തൊഴിൽ, വിദ്യാഭ്യാസ അറിയിപ്പുകളാണ്. അവയാകട്ടെ സാധാരണക്കാരിലേക്ക് എത്തുന്നത് Padanam Alerts എന്ന് പേരിട്ടിരിക്കുന്ന അഡ്മിൻ ഒൺലി വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ്. ഈ മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള ആളുകൾക്ക് ഒരു ഗ്രൂപ്പിന്റെ ലിങ്ക് തരും. അത് വഴി, നിങ്ങളുടെ സ്‌കൂൾ, കോളജ് തുടങ്ങി പരിചയത്തിലുള്ള ആളുകളെ ക്ഷണിക്കുക. 
  • 2 ദിവസം കൊണ്ട് 200 പേരെ ഗ്രൂപ്പിൽ ക്ഷണിച്ചാൽ 200 രൂപയുടെ ക്യാഷ് പ്രൈസ്.
  • 5 ദിവസം കൊണ്ട് 200 പേരെ ക്ഷണിച്ചാൽ 100 രൂപയുടെ ക്യാഷ് പ്രൈസ്.
  • 10 ദിവസം കൊണ്ട് ക്ഷണിച്ചാൽ 50 രൂപയുടെ ക്യാഷ് പ്രൈസ്.
താല്പര്യം ഉള്ളവർ വാട്സാപ്പ് വഴി നിങ്ങളുടെ താല്പര്യം പറയുക. താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി പഠനം ബ്ലോഗിന്റെ വാട്സാപ്പിലെക്ക് ONAM 3 എന്ന് മെസേജ് അയച്ചാൽ മതി.
Tags

Top Post Ad

Below Post Ad