Ads Area

ഉപന്യാസ മത്സരം - വിജയിക്ക് 1000 രൂപ ക്യാഷ് പ്രൈസ്

ഇന്ത്യ എന്നത് കേവലം ഒരു രാജ്യമല്ല മറിച്ച് ഒരു ജനതയുടെ നിലകൊള്ളൽ ആണെന്ന ഒരു സത്യം നമ്മളെ ഓർമിപ്പിക്കുന്ന ദിനമാണ് ഓരോ സ്വാതന്ത്ര്യ ദിനവും. അതിർത്തികളും, അതിർവരമ്പുകളും ബേദിച്ചു ജാതിയും മതവും ഭാഷയും സംസ്കാരവും അതിജീവിച്ചു മനുഷ്യരാശിയുടെ മുന്നേറ്റം ജനാധിപത്യത്തിലൂടെ എങ്ങനെ നടത്താം എന്ന് കാണിച്ചു കൊടുത്ത പാരമ്പര്യത്തിന് ഉടമകാലിനു ഓരോ ഭാരതീയനും. 75 ആമത്തെ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളിൽ പഠനം ബ്ലോഗും ഒത്തു ചേരുന്നു. ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

രാജ്യം ഇന്നും സ്വാതന്ത്ര്യം നേടിയിട്ടില്ല എന്ന് പരക്കെ വിമർശിക്കപ്പെടുന്നു സാഹചര്യങ്ങൾ നമുക്ക് ചുറ്റും പലതുണ്ട്. അതിനെയെല്ലാം കാലത്തിൽ ഈ വൈവിധ്യമാർന്ന സഹിഷ്ണുതയുള്ള ജനത അതിജീവിച്ചു കയറും എന്നത് ഉറപ്പ്.

ഈ ഒരു സാഹചര്യത്തിൽ എഴുത്തിലൂടെയും വായനയിലൂടെയും ചിന്തയുടെയും, ചിന്തിപ്പിക്കുന്നതിലൂടെയും നമ്മുടെ എല്ലാ തലമുറയിലെ ആളുകളെയും ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് പഠനം ബ്ലോഗ് ഒരു ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നത്. 

സമ്മാനം

ഏറ്റവും മികച്ച ഉപന്യാസത്തിനു ആയിരം രൂപയുടെ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും.

ആർക്കൊക്കെ പങ്കെടുക്കാം?

ചിന്തിക്കാനും എഴുതാനും കഴിയുന്ന ആർക്കും ഇതിൽ പങ്കെടുക്കാം.

എപ്പോഴാണ് വിജയിയെ പ്രഖ്യാപിക്കുക?

ആഗസ്ത് 19 അർധരാത്രി വരെയാണ് ഉപന്യാസം എഴുതാനുള്ള സമയം. അതായത്, സ്വാതന്ത്ര്യം ലഭിച്ച ഓര്മപുതുക്കൽ നിമിഷമായ ആഗസ്റ്റ് 15 അർധരാത്രി മുതൽ 96 മണിക്കൂർ സമയം. തുടർന്ന് ൨൪ മണിക്കൂറുകൾക്ക് ശേഷം, ആഗസ്ത് 20 നു പകൽ പത്ത് മണിക്ക് വിജയിയെ പ്രഖ്യാപിക്കും.

എങ്ങനെയാണ് ഉപന്യാസം അയക്കേണ്ടത്?

padanam.official@gmail.com എന്ന പഠനം ബ്ലോഗിന്റെ ഇമൈലേക്ക് ഡോക്യുമെന്റ് രൂപത്തിൽ അയക്കണം. doc, docx, odt തുടങ്ങിയ ഏതെങ്കിലും ഓഫീസ് ഡോക്യുമെന്റ് ഫോർമാറ്റിൽ ആയിരിക്കണം അയക്കേണ്ടത്. നേരിട്ട് ഈമെയിലിൽ ടൈപ് ചെയ്താലും സ്വീകരിക്കും. പിഡിഎഫ് ഫയൽ സ്വീകരിക്കില്ല. ഫയലുകൾ ലോക്ക് ചെയ്യരുത്, ഇമെയിൽ ഫിൽറ്ററിൽ അത്തരം ഫയലുകൾ കംപ്യൂട്ടറുകൾ തടഞ്ഞു വെക്കും.

നിബന്ധനകൾ 

 1. ഉപന്യാസം മലയാളത്തിൽ ആയിരിക്കണം.
 2. ചുരുങ്ങിയത് 1000 വാക്കുകൾ ഉണ്ടായിരിക്കണം. അഞ്ചു ഖണ്ഡിക (പാരഗ്രാഫ്) ആയിട്ട് വേണം എഴുതാൻ. 
 3. ചിത്രങ്ങളോ, റെഫറൻസ് ലിങ്കുകളോ ഉൾപ്പെടുത്താം.
 4. വിക്കിപീഡിയ പോലുള്ള ഒരു ഇടങ്ങളിൽ നിന്നും കോപ്പി അടിച്ചെഴുതുന്നത് പ്രോത്സാഹിപ്പിക്കില്ല.
 5. മറ്റൊരാളുടെ എഴുത്തോ, കൃതിയോ ഏടുകകൃത്. സ്വന്തം സൃഷ്ടി ആയിരിക്കണം.
 6. അഭിപ്രായങ്ങൾ, വിമർശനങ്ങൾ, ഫാക്ടുകൾ, ഫിക്ഷൻ എന്നിവയെല്ലാം കോർത്തിണക്കി എഴുതാം, ചരിത്ര ലേഖനം ആകണം എന്നില്ല. എഴുത്തുകാരന്റെ സ്വാതന്ത്ര്യം പരമാവധി ഉപയോഗപ്പെടുത്താം, പക്ഷെ ജനാധിപത്യവിരുദ്ധമായ ആശയങ്ങളോ വാചകങ്ങളോ ഉള്പെടുത്തരുത്.
 7. ടൈപ് ചെയ്ത ഉപന്യാസം തന്നെ വേണം, ഫോട്ടോ സ്വീകരിക്കില്ല.

വിഷയങ്ങൾ

താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങളിൽ എതെങ്കിലും ഒരു വിഷയം തിരഞ്ഞെടുത്തു എഴുതാം. ഒരാൾക്കു തന്നെ ഒന്നിൽ കൂടുതൽ വിഷയങ്ങൾ എടുത്ത്, അതിൽ വെവ്വേറെ ഉപന്യാസങ്ങൾ എഴുതാം. ഓരോന്നും വെവ്വേറെ എൻട്രികളായി സ്വീകരിക്കും.

 1. ഇന്ത്യ, സാങ്കേതിക വിദ്യ, ശാസ്ത്രം
 2. ഇന്ത്യയും ജനാധിപത്യവും സാമൂഹികവ്യവസ്ഥയും
 3. ഇന്ത്യയും സാമൂഹികഉന്നമനവും
 4. ഇന്ത്യ - ഭൂതം, വർത്തമാനം, ഭാവി
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ലേഖനങ്ങൾ പൊതുജനത്തിന് വായിക്കാനായി പരസ്യമായി പഠനം ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഓരോ ലേഖനത്തിനും ലേബലുകൾ നൽകി പൊതുജനത്തിന് ഇഷ്ടപെട്ടത് തിരഞ്ഞെടുക്കാൻ അവസരവും നൽകും. 

മത്സരത്തിൽ പങ്കെടുക്കാൻ  താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പേരും ഇമെയിലും അഡ്രസും ഫോൺ നമ്പറും നൽകി രജിസ്റ്റർ ചെയ്യുക. 

Tags

Top Post Ad

Below Post Ad