Ads Area

Temporary Govt job vacancies in Kerala - latest update | plus two pass jobs

1. കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍ നിയമനം

കോഴിക്കോട് ജില്ലയില്‍ മൃഗസംരക്ഷണ മേഖലയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരെ ഹോണറേറിയം വ്യവസ്ഥയില്‍ തിരഞ്ഞെടുക്കുന്നു. കുടുംബശ്രീ അംഗമോ അംഗത്വമുള്ളവരുടെ കുടുംബാംഗമോ ആയിരിക്കണം. 

യോഗ്യത 

  • പ്ലസ് ടു/പ്രീഡിഗ്രി/തത്തുല്യം. ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. 
  • കമ്പ്യൂട്ടര്‍ പരിജ്ഞാനവും അവതരണങ്ങള്‍, ഡോക്യുമെന്റേഷന്‍ ക്ലാസുകള്‍ എന്നിവ നടത്താനുളള ശേഷിയും സംഘടനാ പാടവവും ഉണ്ടായിരിക്കണം. 
പ്രായപരിധി 18 നും 50 നുമിടയില്‍. 

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ അപേക്ഷകര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ച് മണിക്കകം കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ അപേക്ഷ എത്തിക്കണം. മാതൃകാ അപേക്ഷാ ഫോം സിഡിഎസ് ഓഫീസില്‍ ലഭിക്കും. 

ഫോണ്‍ : 0495 2373678.

2. ആരോഗ്യ കേരളത്തില്‍ ഒഴിവ്

ആരോഗ്യ കേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ ഇ-ഹെല്‍ത്ത് പ്രൊജക്റ്റില്‍ ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ്- തസ്തികയിലേക്ക് ആറുമാസത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത

  • ഡിപ്ലോമ/ ബി.എസ്.സി/ എം.എസ്.സി/ബി.ടെക്/എം.സി.എ (ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി). 
  • ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
  • ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്‌റ്റ്വെയര്‍ ആന്‍ഡ് ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തി പരിചയം അഭികാമ്യം. 
പ്രായപരിധി : 2021 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. 

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ഓഗസ്റ്റ് 6 വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. വൈകി വരുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. 

ഫോണ്‍:  04862 232221, 8075748476

3. അപേക്ഷ ക്ഷണിച്ചു

കാക്കനാട്: സംസ്ഥാന വനിത ശിശു വികസന വകുപ്പിന് കീഴിൽ കമ്മ്യൂണിറ്റി ഹെൽത്ത് ഡെവലപ്മെൻ്റിൻ്റ നേതൃത്വത്തിൽ എറണാകുളത്തെ കോമ്പാറയിൽ പ്രവർത്തിക്കുന്ന ഹോളി ക്രോസ് വിമൻ ആൻ്റ് ചിൽഡ്രൻ ഹോം എന്ന സ്ഥാപനത്തിലേക്ക് ഫുൾ ടൈം കെയർടേക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതകൾക്ക് അപേക്ഷിക്കാം. 

യോഗ്യത 

  • പ്ലസ് ടു 

അപേക്ഷിക്കേണ്ട വിധം

അപേക്ഷ അയക്കേണ്ട വിലാസം 

ഹോളി ക്രോസ് വിമൻ ആൻറ് ചിൽഡ്രൻസ് ഹോം , 
ഹോളിക്രോസ് കോൺവെൻ്റ് , 
സെൻ്റ് ബനഡിക്ട് റോഡ് , 
എറണാകുളം 682018. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 9. 

കൂടുതൽ വിവരങ്ങൾക്ക് : 9447155677, 0484 2391820.

4. ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ഒഴിവ്

അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ്, റേഡിയോഗ്രാഫര്‍, സാനിട്ടേഷന്‍ വര്‍ക്കര്‍ എന്നി ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. 

യോഗ്യത 

ഗവണ്‍മെന്റ് അംഗീകൃത യോഗ്യതയുള്ള 50 വയസില്‍ താഴെപ്രായമുള്ള പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 

രേഖകള്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയൂവേദാശുപത്രിയില്‍ ആഗസ്റ്റ് 13ന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണമെന്ന് ജില്ലാ ആയുര്‍വേദാശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഫോണ്‍ : 04735-231900

5. കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍ നിയമനം

കോഴിക്കോട് ജില്ലയില്‍ മൃഗസംരക്ഷണ മേഖലയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരെ ഹോണറേറിയം വ്യവസ്ഥയില്‍ തിരഞ്ഞെടുക്കുന്നു. കുടുംബശ്രീ അംഗമോ അംഗത്വമുള്ളവരുടെ കുടുംബാംഗമോ ആയിരിക്കണം. 

യോഗ്യത

  • പ്ലസ് ടു/പ്രീഡിഗ്രി/തത്തുല്യം. 
  • ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. 
  • കമ്പ്യൂട്ടര്‍ പരിജ്ഞാനവും അവതരണങ്ങള്‍, ഡോക്യുമെന്റേഷന്‍ ക്ലാസുകള്‍ എന്നിവ നടത്താനുളള ശേഷിയും സംഘടനാ പാടവവും ഉണ്ടായിരിക്കണം. 
പ്രായപരിധി : 18 നും 50നുമിടയില്‍. 

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ അപേക്ഷകര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ച് മണിക്കകം കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ അപേക്ഷ എത്തിക്കണം. 

മാതൃകാ അപേക്ഷാ ഫോം സിഡിഎസ് ഓഫീസില്‍ ലഭിക്കും. 

ഫോണ്‍ : 0495 2373678

Top Post Ad

Below Post Ad