കുടുംബശ്രീയില്‍ ഒഴിവ്
ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷൻ അപേക്ഷ ക്ഷണിച്ചു.
വെള്ളാവൂർ, കറുകച്ചാൽ, കോരുത്തോട്, ടി.വി പുരം, വെള്ളൂർ, തിരുവാർപ്പ്, മീനടം പഞ്ചായത്തുകളാണ് പ്രവർത്തന മേഖല.
ഒഴിവുകളുടെ വിശദാംശങ്ങൾ
1. ടീം ലീഡർ
യോഗ്യത
- എം.എസ് ഡബ്ല്യു / എം.എ സോഷ്യോളജിയാണ്.
- ഗ്രാമവികസനവുമായി ബന്ധപ്പെട്ട് മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമോ ജലവിതരണ പദ്ധതികളിലുള്ള ജോലി പരിചയമോ അഭികാമ്യം.
- ടൂ വിലറും കമ്പ്യൂട്ടറും പരിജ്ഞാനവും ഉണ്ടായിരിക്കണം.
2. കമ്മ്യൂണിറ്റി എഞ്ചിനീയർ
യോഗ്യത
- ബിടെക്/ഡിപ്ലോമ (സിവിൽ എന്‍ജിനിയറിംഗ്) ആണ് യോഗ്യത.
- ഗ്രാമവികസന പദ്ധതികളുമായോ ജലവിതരണ പദ്ധതികളുമായോ ബന്ധപ്പെട്ട് രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം.
- ടൂവീലറും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം.
3. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ
യോഗ്യത
- ബിരുദം
- ഗ്രാമവികസനം/സാമൂഹ്യ സേവനം/ ജലവിതരണ പദ്ധതികൾ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം.
- കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം.
- അതത് പഞ്ചായത്തുകളില്‍ താമസിക്കുന്നവർക്ക് മുൻഗണന.
അപേക്ഷിക്കേണ്ട വിധം
താത്പര്യമുള്ളവർ ജൂലൈ 15ന് വൈകുന്നേരം അഞ്ചിനകം spemktm4@gmail.com എന്ന ഇമെയിലിലോ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, ജില്ലാ പഞ്ചായത്ത് ബിൽഡിംഗ് രണ്ടാം നില, കളക്ട്രേറ്റ് പി.ഒ എന്ന വിലാസത്തിലോ അപേക്ഷിക്കണം.
അവസാന തീയതി - ജൂലൈ 15
ഫോൺ – 0481 2302049