ജൂലൈ 28 നു കേരള സിലബസിൽ പഠിക്കുന്ന കുട്ടികളുടെ +2 റിസൾട്ട് വരുകയാണ്. ഓൺലൈനായി പഠനം തുടങ്ങിയിട്ട് ഒരു വർഷത്തോളം കഴിയുമ്പോൾ, ഭൂരിഭാഗം പാഠഭാഗങ്ങളും ഓൺലൈനായി പഠിച്ചു പരീക്ഷ എഴുതിയ സമ്പൂർണ ഓൺലൈൻ ബാച്ചാണിതെന്നു പറയാം. അത്തരതിലുള്ള ആദ്യ ഓൺലൈൻ പാഠവും ക്ലാസ് ബാച്ചിന്റെ റിസൾട്ടാണ് ജൂലൈ 28 നു വരാൻ പോകുന്നത്. അത് എവിടെ എങ്ങനെ നോക്കാം എന്നാണ് ഇവിടെ വിശദമാക്കുന്നത്.
ശ്രദ്ധിക്കുക : ചുവടെ മൂന്ന് തരത്തിൽ നിങ്ങൾക്ക് റിസൾട്ടുകൾ നോക്കാം. ഒട്ടനവധി പേര് ഇത് നോക്കുന്ന വേളയിൽ വെബ്സൈറ്റ് തകരാർ വന്നേക്കും. അതിനാൽ മൂണും മാറി മാറി നോക്കിയാൽ മതി.
1. നാഷണൽ ഇൻഫോമാറ്റിക്സ്
ഇന്ത്യയിലെ വിവിധ സർക്കാരുകളുടെയും, പ്രാദേശിക-ദേശീയ സംഘടനകളുടെയും വിവരസാങ്കേതികത നിയ്രന്തിരുകുന്ന നാഷണൽ ഇന്ഫോര്മാറ്റിക്സ് സെന്റർ ന്റെ കേരളത്തിന്റെ സൈറ്റിൽ റിസൾട്ടുകൾ ലഭിക്കും. നിലവിൽ അതിൽ റിസൾട്ടുകളോ ലിങ്കുകളോ കാണില്ല, ജൂലൈ 28 ഉച്ച കഴിഞ്ഞു 3 മണിക്കാണ് റിസൾട്ട് വരുന്നത്. അന്നേരം ലിങ്ക് ലൈവാകും. അതിന്റെ ലിങ്ക് തൊട്ടു താഴെ കൊടുത്തിരിക്കുന്നു.
2. കേരള ഇൻഫ്രാസ്ട്രക്ച്ചർ & ടെക്നോളജി
കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കിയ കേരള ഇൻഫ്രാസ്ട്രക്ച്ചർ & ടെക്നോളജി ഫോർ എഡ്യൂക്കേഷൻ അഥവാ കൈറ്റ് ന്റെ വെബ്സൈറ്റിലും റിസൾട്ടുകൾ ലഭ്യമാണ്. ഇതും ജൂലൈ 28 ഉച്ച തിരിഞ്ഞാണ് ലൈവാകുക. അതിനാൽ, ഈ സൈറ്റ് തുറന്നു പിടിച്ചിരിക്കണം. കൈറ്റിന്റെ വെബ്സൈറ്റ് ലിങ്ക് താഴെ കൊടുക്കുന്നു.
3. ഐ എക്സാംസ് പോർട്ടൽ
കേരളത്തിന്റെ ഇന്റഗ്രേറ്റഡ് എക്സാമിനേഷൻസ് മാനേജ്മെന്റ് സിസ്റ്റം എന്ന പരീക്ഷ നിയന്ത്രണ പോർട്ടലിന്റെ ഔദ്യോഗിക വെബ്സൈറ്റിലും പരീക്ഷ റിസൾട്ടുകൾ ലഭ്യമാണ്. സ്കൂളുകളുടെ മൊത്തം റിസൾട്ട് ഇവിടെ നിന്ന് നോക്കാവുന്നതായിരിക്കും. അദ്ധ്യാപകർക്ക് ഇത് സഹായകരമായിരിക്കും. അതിന്റെ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.
+2 കഴിഞ്ഞവർക്ക് ഒരു സൗജന്യ ഓഫർ
പ്ലസ്ടു കഴിഞ്ഞു, ഇനി എന്ത് ചെയ്യണം എന്ന സംശയം ഉണ്ടായിരിക്കും നിങ്ങൾക്ക്. ഏതു കോഴ്സിന് ചേരണം, എന്ത് പേടിക്കണം. എന്തൊക്കെ ജോലികൾക്ക് അപേക്ഷിക്കാം, എന്തൊക്കെ ജോലികൾ ചെയ്യാം. ഇതിനെല്ലാമുള്ള സൗജന്യ സേവനമാണ്, പഠനം ബ്ലോഗ് നൽകുന്നത്. അതിനായി പഠനം ബ്ലോഗിന്റെ സൗജന്യ അറിയിപ്പുകൾ ഗ്രൂപ്പിൽ ചേരുക. (ഇത് വരെ ചേരാത്തവർ ചേർന്നാൽ മതി)
Padanam Alerts : https://chat.whatsapp.com/CO7kFsit7LEEYIO1gt1wVD