1. തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ് നിയമനം
പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് / ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന് വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റിനെ നിയമിക്കുന്നു.
ആർക്കാണ് അപേക്ഷിക്കാൻ കഴിയുക?
- 18നും 50നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.
- അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസായവരും പാലക്കാട് പോസ്റ്റല്‍ ഡിവിഷന് പരിധിയില്‍ സ്ഥിരതാമസമുള്ളവരാകണം.
- മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്.ഡി ഏജന്റ്, വിമുക്തഭടന്മാര്, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.
- നിലവില്‍ മറ്റേതെങ്കിലും ലൈഫ് ഇന്‍ഷുറന്‍സില്‍ പ്രവര്‍ത്തിക്കുന്നവരെ പരിഗണിക്കില്ല.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര് ബയോഡാറ്റ (മൊബൈല്‍ നമ്പര്‍ സഹിതം), വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളോടൊപ്പം
ദ സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്,
പാലക്കാട് ഡിവിഷന്,
പാലക്കാട് – 678001
പാലക്കാട് ഡിവിഷന്,
പാലക്കാട് – 678001
എന്ന വിലാസത്തില്‍ ജൂലൈ 30 നകം അയക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവയ്ക്കണം.
ഫോണ്‍ 9495888824.
2. വനിതാ ഹോംഗാര്‍ഡ് നിയമനം
മലപ്പുറം ജില്ലയില്‍ വനിതാ ഹോംഗാര്‍ഡുകളുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
ആർക്കാണ് അപേക്ഷിക്കാൻ കഴിയുക?
- കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങള്‍, ബി.എസ്.എഫ്, സി.ആര്.പി.എഫ്, എന്‍.എസ്.ജി, എന്‍.എസ്.ബി, അസംറൈഫിള്‍സ് എന്നീ അര്‍ധസൈനീക വിഭാഗങ്ങള്‍, സംസ്ഥാന സര്‍ക്കാറിന് കീഴിലെ പൊലീസ്, എക്സൈസ്, വനം, ജയില്‍ വകുപ്പുകളില്‍ നിന്ന് വിരമിച്ചവര്‍ക്കോ 10 വര്‍ഷത്തില്‍ കുറയാതെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്കോ അപേക്ഷിക്കാം.
- അപേക്ഷകര്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാകണം.
- എസ്.എസ്.എല്‍.സി (ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും).
പ്രതിദിനം 780 രൂപയാണ് വേതനം.
അപേക്ഷിക്കേണ്ട വിധം
അപേക്ഷകര്‍ക്ക് കായികക്ഷമതാ പരീക്ഷ ഉണ്ടായിരിക്കും. കായികക്ഷമതാ പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം 18 സെക്കന്‍ഡിനുള്ളിലും മൂന്ന് കിലോമീറ്റര്‍ നടത്തം 30 മിനിറ്റുനുള്ളിലും പൂര്‍ത്തിയാക്കണം. അപേക്ഷാ ഫോം മാതൃക അഗ്നിരക്ഷാ സേനയുടെ മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. അപേക്ഷ ഓഗസ്റ്റ് 14ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും.ഫോണ്‍: 0483 2734788, 9497920216.
3. വയനാട് വനിതാശിശു വികസന വകുപ്പിന് കീഴില്‍ നിയമനം
വയനാട് വനിതാശിശു വികസന വകുപ്പിന് കീഴില്‍ കണിയാമ്പറ്റ പള്ളിയറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ചില്‍ഡ്രന്‍സ് ഹോമിലേക്ക് ദിവസവേതാടിസ്ഥാനത്തില് മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡറെ നിയമിക്കുന്നു.
ആർക്കാണ് അപേക്ഷിക്കാൻ കഴിയുക?
എട്ടാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയും കുട്ടികളുടെ സംരക്ഷണത്തില്‍ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര് കണിയാമ്പറ്റ പള്ളിയറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ വെച്ച് നടക്കുന്ന കൂടികാഴ്ച്ചയില്‍ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാക്കണം. ഫോണ്‍ : 04936286900.
4. 108 ആംബുലന്‍സ്: വിവിധ തസ്തികകളിലേക്ക് സ്പോട്ട് ഇന്റര്‍വ്യൂ
വയനാട് ജില്ലയിൽ108 ആംബുലന്‍സിന്റെ കീഴിലുളള വിവിധ തസ്തികകളിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വെച്ച് സ്പോട്ട് ഇന്റര്‍വ്യൂ നടത്തുന്നു.
നഴ്സ് യോഗ്യത
- ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ്.
എമര്‍ജന്‍സി മാനേജ്മെന്റ് എക്സിക്യൂട്ടീവ് യോഗ്യത
- ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി ഇന്‍ ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്
- രണ്ട് വര്‍ഷ പ്രവൃത്തി പരിചയം.
പ്രോഗ്രാം മാനേജര്‍ യോഗ്യത
- ഒരു അംഗീകൃത ഡിഗ്രി,10 വര്‍ഷം ഈ തസ്തികയിലുള്ള പ്രവൃത്തിപരിചയം.
നഴ്സ് (ഇ.എം.ടി) തസ്തികയിലേക്കുളള കൂടിക്കാഴ്ച്ച ആഗസ്റ്റ് 3 ന് രാവിലെ 10.30 മുതലും എമര്‍ജന്‍സി മാനേജ്മെന്റ് എക്സിക്യൂട്ടീവ്, പ്രോഗ്രാം മാനേജര്‍ തസ്തികകളിലേക്ക് 5 ന് രാവിലെ 10.30 മുതലും നടക്കും