Ads Area

ഷോപ്‌സി വഴി വീട്ടിൽ ഇരുന്നു കൊണ്ട് സമ്പാദിക്കാം

ലോകപ്രശസ്ത കമ്പനിയായ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന ഓൺട്രപ്രേണര്ഷിപ്പ് ആപ്പാണ് ഷോപ്‌സി. ഷോപ്‌സി എന്താണെന്നു കൂടുതൽ വിവരിക്കുകയാണ് പഠനം ബ്ലോഗിന്റെ ഈ ലേഖനത്തിൽ. പഠനം ബ്ലോഗിന്റെ തൊഴിൽ, വിദ്യാഭ്യാസം അറിയിപ്പുകൾ ലഭിക്കാൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാവുക, അതിനായി ലേഖനത്തിന്റെ താഴെയും മുകളിലും കൊടുത്തിരിക്കുന്ന മഞ്ഞ ബാനറിൽ അമർത്തിയാൽ മതി.

shopsy app working and online earning explained in malayalam

എന്താണ് ഷോപ്‌സി?

കോവിഡ് കാലത്ത് തൊഴിൽ അന്വേഷിക്കുന്നവരെ സഹായിക്കുക  ലക്ഷ്യത്തോടെയാണ് പഠനം ബ്ലോഗ് ആരംഭിക്കുന്നത്. തുടർന്ന് നിരവധി സ്വയം തൊഴിൽ നിർമിക്കുന്ന കാര്യങ്ങൾ ഇതുവരെ വായനക്കാർക്ക് സൗജന്യമായി പറഞ്ഞു കൊടുത്തിക്കഴിഞ്ഞു. ഇതിലേക്കുള്ള അടുത്തപടിയാണ് ഷോപ്‌സി. ആമസോണിലും ഫ്ലിപ്കാർട്ടിലും അഫിലിയേറ്റ് ആയികൊണ്ടു എങ്ങനെ വീട്ടിൽ ഇരുന്നു കൊണ്ട് സമ്പാദിക്കാം എന്ന് പഠനം ബ്ലോഗിലെ മുൻ ലക്കങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ വ്യക്തമാക്കിയിരുന്നു. അതിനിയും വായിക്കാത്തവർക്ക് അതിന്റെ ലിങ്കുകൾ താഴെ കൊടുക്കുന്നു.

ആമസോണിലൂടെ പണമുണ്ടാക്കാം | ഫ്ലിപ്കാർട്ടിലൂടെ പണമുണ്ടാക്കാം

മുകളിൽ കൊടുത്ത ലിങ്കുകളിൽ കയറി പരിശോധിച്ചാൽ ഒരു കാര്യം നിങ്ങൾക്ക് വ്യക്തമാകും - സാങ്കേതികത എന്നത് അത്ര സുഖകരമല്ല എന്ന്. കംപ്യുട്ടറും, അത്യാവശ്യം ഡിജിറ്റൽ പരിജ്ഞാനവും ഉള്ളവർക്ക് മാത്രമാണ് അഫിലിയേറ്റ് ആയി ആമസോണിലും ഫ്ലിപ്കാർട്ടിലും പണം സമ്പാദിക്കാൻ കഴിയുക. എന്നാൽ, ഈ ഒരു സാങ്കേതിക ബുദ്ധിമുട്ട് ഒഴിവാകുകയാണ് ഫ്ലിപ്കാർട്ടിന്റെ കീഴിലുള്ള ഷോപ്‌സിയിലൂടെ. ഷോപ്‌സി ആപ്പ് വഴി നിങ്ങൾക്ക് സാധനങ്ങളുടെ ലിങ്ക് സുഹൃത്തുകൾക്ക് പങ്കു വെക്കാം, അതുവഴി അവർ എന്തെങ്കിലും ഓർഡർ ചെയ്‌താൽ അതിനുള്ള കമ്മീഷൻ നിങ്ങൾക്ക് ലഭിക്കും. 2021 ജൂലൈ 1 നാണു ഫ്ലിപ്കാർട് ഷോപ്‌സി ആപ്പിനെ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത് എന്നതിനാലാണ് വളരെ വേഗത്തിൽ തന്നെ പഠനം ബ്ലോഗ് ഈയൊരു കുറിപ്പ് തയ്യാറാക്കുന്നത്. അതിനാൽ തുടക്കത്തിൽ തന്നെ അതിലൊരു പിടി പിടിച്ചാൽ, നല്ല രീതിയിൽ തന്നെ ആഴ്ചകൾക്കുളിൽ നിങ്ങൾക്ക് മുന്നേറാം.

എത്രയാണ് സമ്പാദിക്കാൻ കഴിയുക?

ഷോപ്‌സിയുടെ പരസ്യങ്ങളും, ഫ്ലിപ്കാർട്ടിന്റെ അവകാശങ്ങളും പരിശോദിച്ചാൽ, ഒരു മാസം മുപ്പതിനായിരം രൂപയെങ്കിലും, സുഖമായി വീടുകളിൽ ഇരുന്നു കൊണ്ട് സമ്പാദിക്കാൻ കഴിയുമെന്ന് വ്യക്തമാവും. മുൻപ് പഠനം ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഒരുപാട് ഓൺലൈൻ ജോലികളുടെ പോലെ തന്നെ, വലിയ ഒരു തുകയല്ലെങ്കിലും, വീടുകളിൽ കുടുങ്ങി കിടക്കുന്ന അഭ്യസ്ത വിദ്യരായ യുവജനങ്ങൾക്കും, മറ്റു ജോലികൾക്ക് പോകാത്തവരോ, ജോലി നഷ്ടപെട്ടവരോ ആയവർക്കും ഇത് വലിയ ഒരു സാധ്യതയാണ് മുന്നോട്ട് വെക്കുന്നത്. തൊഴിലില്ലായ്മ പരിഹരിക്കാൻ ഇതൊരു നല്ല അവസരമാണെന്നു പഠനം ബ്ലോഗ് കരുതുന്നു.

എങ്ങനെ തുടങ്ങണം?

ആദ്യമായി നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട് ഫോണിൽ ഷോപ്‌സി ആപ്പ് ഡൌൺലോഡ് ചെയ്യുകയാണ് വേണ്ടത്. അതിനുള്ള ലിങ്ക് തൊട്ടു താഴെ നൽകുന്നു.

ഷോപ്‌സി ആപ്പ് ഡൌൺലോഡ് ചെയ്യുക

ഡൗൺലോഡ് ചെയ്ത ശേഷം ചെയ്യേണ്ട കാര്യങ്ങൾ താഴെ പറയാം.

ശ്രദ്ധിക്കുക : പഠനം ബ്ലോഗിലെ പ്രിയ ഐഫോൺ വായനക്കാർ ശ്രദ്ധിക്കുക, ആപ്പിൾ ഐ.ഓ.എസ് ഫോണുകളിൽ ഈ ആപ്പ് ഇതുവരെയും ഇറങ്ങിയിട്ടില്ല എന്നതിനാൽ, നിലവിൽ ആൻഡ്രോയിഡ് ഫോണുകൾ വഴി മാത്രമേ ഇത് നടക്കൂ.

1. ആപ്പ് ഡൌൺലോഡ് ചെയ്യുക (ഡൗൺലോഡ് ലിങ്ക്)

shopsy signup malayalam padanam blog online jobs in kerala

2. സൈനപ്പ് ചെയ്യുക (ഫ്ലിപ്കാർട് ഉപയോഗിക്കുന്നവർ വേറെ സൈനപ്പ് ചെയ്യേണ്ട, അവരവരുടെ ലോഗിൻ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്‌താൽ മതി)

shopsy app online money making india kerala

3. ശേഷം, ഇഷ്ടമുള്ള പ്രോഡക്ട് എടുക്കുക (അതിന്റെ കമ്മീഷൻ തുക മുകളിൽ തന്നെ കൊടുത്തിട്ടുണ്ടാകും)

shopsy app working malayalam padanam blog

4. ഓരോ സാധനങ്ങളുടെയും താഴെ കൊടുത്തിരിക്കുന്ന ഷെയർ ബട്ടൺ അമർത്തിയാൽ പ്രൊഡക്ടിന്റെ ചിത്രം, വിവരങ്ങൾ എന്നിവ നിങ്ങൾക്ക് വാട്സാപ്പ് വഴിയോ ഫേസ്ബുക് വഴിയോ കൂട്ടുകാർക്ക് അയച്ചു കൊടുക്കാം.

5. അവർക്ക് ഇഷ്ട്ടപ്പെട്ടുവെങ്കിൽ, നിങ്ങൾ അവർക്ക് വേണ്ടി ബുക്ക് ചെയ്യണം

6. അതിനായി ഷെയേർഡ് ഹിസ്റ്ററി എടുക്കുക, എന്നിട്ട് പങ്കുവച്ച പ്രോഡക്ട് എടുക്കുക, കാർട്ടിലേക്ക് ആഡ് ചെയ്യുക. 

7. അതിനു ശേഷം, നിങ്ങളുടെ കാർട്ട് തുറന്നാൽ, അതിന്റെ മുകളിൽ ആഡ് കസ്റ്റമർ എന്നൊരു ഓപ്‌ഷൻ ഉണ്ടാവും, അതിൽ നിങ്ങളുടെ സുഹൃത്തിന്റെ പേരും അഡ്രസും മറ്റു വിവരങ്ങൾക്കും കൊടുക്കുക 

8. ശേഷം ഉദ്ദേശിച്ച പ്രോഡക്റ്റ് നിങ്ങൾ അവരുടെ അഡ്രസിലേക്ക് ഓർഡർ ചെയ്യേണ്ട രീതിയിൽ തുടരുക.

9. അടുത്ത പേജിൽ പേയ്‌മെന്റ് ചോദിക്കും, അന്നേരം നിങ്ങൾ പേയ്‌മെന്റ് ഓപ്‌ഷനായി ബാങ്ക് പേയ്‌മെന്റോ, യുപിഐ (ഗൂഗിൾ പേ,ഫോൺ പേ തുടങ്ങിയവ) എടുക്കുക. (യുപിഐ എടുക്കണം എന്നാണ് പഠനം ബ്ലോഗ് നിങ്ങൾക്ക് നിർദേശിക്കുന്നത്.

flipkart make money thorugh whatsapp explained malayalam padanam blog online jobs

10. യുപിഐ എടുക്കുകയാണെങ്കിൽ, അതിൽ സുഹൃത്തിനോട് അവരുടെ യുപിഐ ഐഡി ചോദിക്കുക. ഗൂഗിൾ പെയ്ത ഉപയോഗിക്കുന്നവർക്ക് username@oksbi, username@okicici എന്നുള്ള തരത്തിൽ പേരുകൾ കാണാൻ കഴിയും, അതാണ് യുപിഐ ഐഡി. ഫോൺപേ ഉപയോഗിക്കുന്നവർക്ക് username@ybl, username@axl, username@ibl എന്ന രൂപത്തിൽ ആയിരിക്കും, ആമസോൺ പേ ഉപയോഗിക്കുന്നവർക്ക് username@apl , പേടിഎം ഉപയോഗിക്കുന്നവർക്ക് username@paytm എന്നെല്ലാമായിരിക്കും.

11. കൂട്ടുകാരൻ, അവരുടെ ഫോണിൽ പേയ്‌മെന്റ് പൂർത്തിയാക്കിയാൽ നിങ്ങളുടെ ഫോണിൽ ഓർഡറിങ് നടക്കും. 

12. ഇതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാൻ, ആദ്യമേ കൂട്ടുകാരനോട് നിങ്ങൾക്ക് സാധനത്തിന്റെ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ഇടാൻ പറഞ്ഞാൽ മതി, എന്നിട് നിങ്ങളുടെ സ്വന്തം ഗൂഗിൾ പേ അല്ലെങ്കിൽ ഫോൺ പേ വഴി നിങ്ങൾക്ക് ഓർഡർ ചെയ്യാം.

flipkart shopsy online money making explained malayalam padanam blog work form home jobs

ചുരുക്കത്തിൽ, നിങ്ങൾ നിങ്ങളുടെ സ്വന്തം ഫ്ലിപ്കാർട് വഴി മറ്റൊരാൾക്ക് ഓർഡർ ചെയ്തു കൊടുക്കുന്നു, പണം നിങ്ങൾ മേടിക്കുന്നു, അടക്കുന്നു. ഇവിടെ കൂട്ടുകാർക്ക് ഓർഡർ ചെയ്തു കൊടുക്കുന്നതിനു നിങ്ങൾക്ക് കമ്മീഷൻ ലഭിക്കും എന്ന് മാത്രം. നിങ്ങളുടെ സ്വന്തം വീട്ടിലേക്കുള്ള ഓർഡറുകളും ഇത് പോലെ നിങ്ങൾക്ക് ചെയ്യാവുന്നതാണ്, വീട്ടിലെ വേറൊരാളുടെ പേരിൽ ഓർഡർ ചെയ്യുന്നതായിരിക്കും നല്ലത്.

Top Post Ad

Below Post Ad