Ads Area

Amazon Jobs in Saudi Arabia - Gulf jobs

സൗദി അറേബ്യയിൽ ആമസോൺ കമ്പനി വിളിച്ചിരിക്കുന്ന ഒഴിവുകളാണ് പഠനം ബ്ലോഗിന്റെ ഈ പോസ്റ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ മുഴുവനായി വായിക്കുക. ഓരോ ജോലിക്കും അപേക്ഷിക്കാനുള്ള ലിങ്ക് തൊട്ടു താഴെ കൊടുത്തിട്ടുണ്ട്. താല്പര്യമുണ്ടെങ്കിൽ, അവ തുറന്നു കമ്പനിയുടെ വെബ്‌സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കുക. ഇതിനു മറ്റു ഫീസുകളില്ല. ജോലികളുടെ ഒരു ഹ്രസ്വ വിശദീകരണം കൂടെ കദൗത്തിട്ടുണ്ട്. മുഴുവനായുള്ള വിവരങ്ങളും കൂടെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ലഭ്യമാണ്.

ഒഴിവുകൾ വിശദമായി 

1. വെയർഹൗസ് അസോസിയേറ്റ്

ഗോഡൗണുകളിൽ വരുന്ന സാധനങ്ങൾ കൃത്യമായി സൂക്ഷിക്കുക, വരുന്ന ഓർഡറുകൾ കൃത്യമായി പാക്ക് ചെയ്തു ഡെലിവെറിക്കുള്ള രൂപത്തിൽ ആക്കുക, ഷിപ്മെന്റിനായുള്ള പാക്കുകൾ വണ്ടികളിലേക്ക് കയറ്റുക, സാധനങ്ങൾ നീക്കാനുള്ള ചെറിയ യന്ത്രങ്ങൾ, വണ്ടികൾ പ്രവർത്തിപ്പിക്കുക, അപകടങ്ങൾ ഒഴിവാക്കാനുള്ള രീതികൾ പ്രാവർത്തികമാക്കുക, സ്കാനറുകൾ ഉപയോഗിച്ച് പ്രൊഡക്ടുകളുടെ ലേബലുകൾ സ്കാൻ ചെയ്യുക എന്നിവയാണ് പ്രാഥമിക ജോലി. പ്രായപൂർത്തിയായ, ഇംഗ്ലീഷ് അറിയുന്ന ആർക്കും ഈ ജോലിക്ക് അപേക്ഷിക്കാം.

ഇവിടെ അപേക്ഷിക്കുക

2. കൊറിയേഴ്‌സ് ടീം ലീഡർ

മുകളിൽ കൊടുത്തിരിക്കുന്ന വെയർഹൗസ് അസോസിയേറ്റുമാരുടെ ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന ആളാണ് ഇത്. മുകളിലെ ജോലിക്ക് കൊടുത്തിരിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യേണ്ടി വരും. അധികമായി അവരെ നിയന്ത്രിക്കുന്ന ജോലിയും ഉണ്ട്. അതിനാൽ തന്നെയൊരു ഗ്രൂപ്പിനെ ലീഡ് ചെയ്യാനുള്ള കഴിവാണ് ഇവിടെ അത്യാവശ്യം. കീഴിൽ പ്രവർത്തിക്കുന്നവർ ജോലികൾ കൃത്യമായി ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. പ്രായപൂർത്തിയായ, ഇംഗ്ലീഷ് സംസാരിക്കാൻ അറിയുന്ന ആർക്കും ഈ ജോലിക്ക് അപേക്ഷിക്കാം. മുകളിലെ ജോലി അപേക്ഷിക്കുന്നവർക്കും, ഈ ജോലിക്ക് അപേക്ഷിക്കാം. രണ്ടും രണ്ടു അപേക്ഷകളായി അയക്കണമെന്ന് മാത്രം.

ഇവിടെ അപേക്ഷിക്കുക

3. ഡെലിവറി സ്റ്റേഷൻ കോഓർഡിനേറ്റർ

മുകളിലെ രണ്ടു ജോലികൾ ചെയ്യുന്നവരും പാക്ക് ചെയുന്ന സാധനങ്ങൾ കൃത്യമായി വണ്ടികളിൽ ലോഡ് ചെയ്യുന്നുണ്ടോ എന്നും, അവയുടെ കണക്കുകൾ കൃത്യമല്ലേ എന്നും, ടീം ലീഡർമാരുടെ കീഴിൽ ജോലി സുഖമമായി നടക്കുന്നില്ലേ എന്നും ഉറപ്പു വരുത്തണം. ഡെലിവെറിക്ക് പോകുന്ന വണ്ടി, സ്റ്റാർട്ട് ആക്കുന്ന വരെയുള്ള കാര്യങ്ങളിൽ കൃത്യത പുലർത്തണം. ഇതെല്ലാമാണ് അടിസ്ഥാന ജോലി കർത്തവ്യങ്ങൾ. മുകളിലെ രണ്ടു ജോലികൾക്ക് പുറമെ, ഈ ജോലിക്കും അപേക്ഷിക്കാം,ഇതിനും അപേക്ഷ വെവ്വേറെ ആയിട്ട് അയക്കണം.

ഇവിടെ അപേക്ഷിക്കുക

4. പബ്ലിക് റിലേഷൻസ് ഓഫീസർ

സ്ഥാപനത്തിലെ ദൈനംദിന പ്രക്രിയകൾ കാര്യക്ഷമമായി നടക്കുന്നുണ്ടോ എന്നും, അവയുടെ സുഖകരമായ നടത്തിപ്പിന് വേണ്ടി ഔദ്യോഗികവും, അനൗദ്യോഗവുമായ രീതികളിലൂടെ ഓഫീസ് സ്റ്റാഫിന്റേയും, ഫീൽഡ് ജോലിക്കാരുടെയും ഇടയിൽ കൃത്യമായ ഒരു ഒരു സൗഹൃദാന്തരീക്ഷം ഉണ്ടാക്കി എടുക്കലാണ് പ്രാഥമിക ജോലി കർത്തവ്യം. മൊത്തത്തിൽ മാനേജ്‌മെന്റ് പ്രവർത്തനംകാര്യക്ഷമമാക്കണം. അതിന്റെ കൂടെ സർക്കാരുമായി ബന്ധപ്പെട്ട രേഖകൾ, സർട്ടിഫിക്കറ്റുകൾ, സിവിൽ ചട്ടങ്ങൾ എന്നിവയിലും പങ്കാളിത്തം ഉണ്ടായിരിക്കണം.

ഇവിടെ അപേക്ഷിക്കുക

5. സെയിൽസ് സ്പെഷ്യലിസ്റ്റ്

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ വില്പനയുടെ നിരക്ക് കാര്യക്ഷമായി നിലനിർത്തുക, അത് കൂട്ടുക എന്നതാണ് പ്രാഥമിക ജോലി കർത്തവ്യം. അറബിക് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. ഇംഗ്ലീഷ് നിർബന്ധമായും അറിഞ്ഞിരിക്കണം. വിലാപനക്ക് വരുന്ന കച്ചവടക്കാരുമായും, മറ്റു കസ്റ്റമേഴ്‌സുമായും നല്ല രീതിയിൽ പെരുമാറുക, പരമാവധി ലീഡുകൾ ഉണ്ടാക്കി എടുക്കുക എന്നതാണ് ജോലി. ആമസോൺ പേയ്‌മെന്റ് സർവീസസ് എന്ന സെക്ടറിൽ ആയിരിക്കും ജോലി. അതിനാൽ തന്നെ അടിസ്ഥാന യോഗ്യതയായി ബിസിനസ്,കോമേഴ്‌സ് അല്ലെങ്കിൽ ടെക്നിക്കൽ മേഖലയിൽ നിന്നുള്ള ഒരു ബിരുദം പൂർത്തിയാക്കിയ ആളായിരിക്കണം.

ഇവിടെ അപേക്ഷിക്കുക

6. ഏരിയ മാനേജർ

ആമസോണിന്റെ സ്ഥാപനങ്ങളിലെ മാനേജർമാരായിരിക്കും ഇവർ. അല്ലെങ്കിൽ ഒരു ഫാക്ടറിയിലെ ഒരു മേഖലയിലെയോ, സെക്ടറിലേയോ മേലധികാരി ആയിരിക്കും. തന്റെ കീഴിൽ വരുന്ന എല്ലാ തരാം ജോലികളുടെയും, ജോലിക്കാരുടെയും മേൽനോട്ടം വഹിക്കലാണ് ജോലി. ലീഡർഷിപ്പ് അഭിരുചി ഉണ്ടായിരിക്കണം, പബ്ലിക് റിലേഷനുമായി നല്ല ബന്ധം സ്ഥാപിച്ചു മുന്നോട്ട് കൊണ്ടുപോകണം, ജീവനക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നവീകരിക്കണം എന്നിവയൊക്കെയാണ് മറ്റു ചില ഉത്തരവാദിത്തങ്ങൾ. ബിരുദം നിര്ബന്ധമാണ്, ബിരുദാന്തര ബിരുദം ഉണ്ടെങ്കിൽ ഉത്തമം.

ഇവിടെ അപേക്ഷിക്കുക

Top Post Ad

Below Post Ad