Ads Area

One Stop Centre Career vacancy 2021 | Women and Children development

കരാര്‍ നിയമനത്തിന് വനിതകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ വണ്‍ സ്റ്റോപ്പ് സെന്ററിലേക്കു വനിതകളില്‍ നിന്നും വിവിധ തസ്തികകളിലേക്കു കരാര്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. 

1. കേസ് വര്‍ക്കര്‍

സ്ത്രീകള്‍ മാത്രം (24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍). ഒഴിവുകളുടെ എണ്ണം-2. പ്രായ പരിധി 25-45. ഹോണറേറിയം -15,000 രൂപ. 

യോഗ്യത  

സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം/നിയമ ബിരുദം, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ /അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുള്ള പരിചയം (3 വര്‍ഷം). 

2. ഐ.ടി സ്റ്റാഫ്

സ്ത്രീകള്‍ മാത്രം(24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍). ഒഴിവുകളുടെ എണ്ണം -1. പ്രായ പരിധി  23-45. ഹോണറേറിയം-12,000 രൂപ. 

യോഗ്യത

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ ബിരുദം (ഡാറ്റാ മാനേജ്‌മെന്റ്, ഡെസ്‌ക് ടോപ്പ് പ്രോസസിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നീ മേഖലകളില്‍ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ /അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുള്ള പരിചയം (3 വര്‍ഷം).

3. സെക്യൂരിറ്റി

സ്ത്രീകള്‍ മാത്രം. ഒഴിവുകളുടെ എണ്ണം -1. പ്രായ പരിധി  35-50. ഹോണറേറിയം – 8,000 രൂപ. 

യോഗ്യത

എഴുത്തും വായനയും അറിയണം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രവൃത്തി സമയം  വൈകിട്ട് 7 മുതല്‍  രാവിലെ 7 വരെ. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍.

4. മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍

സ്ത്രീകള്‍ മാത്രം. (24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍). ഒഴിവുകളുടെ എണ്ണം -2. പ്രായ പരിധി  25-45. ഹോണറേറിയം – 8,000 രൂപ. പ്രവൃത്തി സമയം 24 മണിക്കൂര്‍ (ഷിഫ്റ്റ് അടിസ്ഥാനത്തില്‍). 

യോഗ്യത

എഴുത്തും വായനയും അറിയണം.  ഹോസ്റ്റല്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റന്‍ഡര്‍ എന്നിവയിലുള്ള പ്രവൃത്തി പരിചയം (3 വര്‍ഷം).

അപേക്ഷയോടൊപ്പം  സമര്‍പ്പിക്കേണ്ട രേഖകള്‍: വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ  ഉള്‍പ്പടെ അപേക്ഷ ജൂണ്‍ 30-നു വൈകുന്നേരം അഞ്ചിനകം കോളേജ് റോഡില്‍, ഡോക്ടേഴ്‌സ് ലെയ്‌നില്‍, കാപ്പില്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 30

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281999053, 0468 2329053. 

Top Post Ad

Below Post Ad