Ads Area

Kerala Government temporary jobs june update

1. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിനെ

പാലക്കാട്‌: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. ടൂറിസത്തില്‍ ബിരുദമോ / ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്കാണ് അവസരം. ടൂറിസം അല്ലെങ്കില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. പ്രായപരിധി 25 – 40 വരെ. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം 17500 രൂപ വേതനം ലഭിക്കും. അപേക്ഷകര്‍ പാലക്കാട് ജില്ലയില്‍ സ്ഥിര താമസക്കാരാവണം. താത്പ്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വെസ്റ്റ് ഫോര്‍ട്ട് റോഡ്, പാലക്കാട് – 678001 വിലാസത്തില്‍ ജൂലൈ രണ്ടിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ – 0491 2538996

2. ഡോക്ടര്‍, സ്റ്റാഫ് നേഴ്‌സ്, ഫാര്‍മിസ്റ്റ് ഒഴിവ്

കാസർഗോഡ്:  നര്‍ക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, സ്റ്റാഫ് നേഴ്‌സ്, ഫാര്‍മിസ്റ്റ് എന്നീ തസ്തികകളില്‍ ഓരോ ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ 26 ന് രാവിലെ 11 ന് നര്‍ക്കിലക്കാട് എഫ് എച്ച് സിയില്‍ നടക്കും. ഫോണ്‍: 0467 2241888

കോട്ടയം:  അയർക്കുന്നം സാമൂഹികാരോഗ്യകേന്ദ്രത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഡോക്ടർ, സ്റ്റാഫ് നഴ്സ്, ജെ.പി .എച്ച്.എൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ അനുബന്ധ രേഖകളും ബയോഡാറ്റയും ജൂൺ 23 ന് വൈകിട്ട് അഞ്ചിനകം phcayarkunnam@gmail.com എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 9447355340

3. ഗ്രാഫിക് ഡിസൈനർ താത്കാലിക നിയമനം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പരസ്യ (അച്ചടി) വിഭാഗത്തിൽ ഗ്രാഫിക് ഡിസൈനർമാരുടെ താത്കാലിക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ബിരുദധാരികളും ഡി.ടി.പി.യിലും ഗ്രാഫിക് ഡിസൈനിങ്ങിലും പ്രാവീണ്യമുള്ളവരുമായിരിക്കണം. ഇല്ലസ്‌ട്രേറ്റർ, ഇൻഡിസൈൻ എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം.

ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും പ്രവൃത്തിപരിചയ സാക്ഷ്യപത്രവും സഹിതമുള്ള അപേക്ഷ ജൂൺ 30നുമുമ്പ് prdcomputerroom@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.

4. പ്രോജക്ട് അസിസ്റ്റന്റ്: അപേക്ഷ ക്ഷണിച്ചു

ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്) യുടെ കൊല്ലം ആയിരംതെങ്ങ് ഗവൺമെന്റ് ഫിഷ്ഫാം പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളുണ്ട്.

ഫിഷറീസ് സയൻസിലുള്ള എം.എഫ്.എസ്.സി (FGB/Aquaculture) ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ അനിമൽ സയൻസിലുള്ള ബിരുദാനന്തര ബിരുദവും അക്വാകൾച്ചർ & ഫിഷ് ബ്രീഡിംഗിലുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത.

വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ എന്നിവ സഹിതം അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷകൾ aquaculturekerala@yahoo.co.in ലേക്കും അയയ്ക്കാം. അപേക്ഷകൾ ജൂലൈ അഞ്ചിനകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്), റ്റി.സി 15/1494, റീജ, മിൻചിൻ റോഡ്, തൈക്കാട്.പി.ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2322410.

5. ഡ്രൈവറുടെ ഒഴിവ്

കാസർഗോഡ്:   പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ പദ്ധതിയിലുള്ള ആംബുലന്‍സിന് ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 22ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. അപേക്ഷകന് ഹെവി വൈഹിക്കിള്‍ ലൈസന്‍സ്, ആംബുലന്‍സ് ഓടിക്കുന്നതിനുള്ള മറ്റു യോഗ്യതകളും ഉണ്ടായിരിക്കണം.

6. അതിഥി അധ്യാപക ഒഴിവ്

ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷ് വിഷയത്തിന് ജൂണ്‍ 23 ന് രാവിലെ 11 മണിക്കും, ഇക്കണോമിക്‌സ് ജൂണ്‍ 24ന് രാവിലെ 10.30നും, പൊളിറ്റിക്കല്‍ സയന്‍സ് ഉച്ചയ്ക്ക് 12 മണിക്കും, ഹിന്ദി ജൂണ്‍ 25ന് രാവിലെ 10.30നും, മലയാളം ഉച്ചയ്ക്ക് 12 മണിക്കും കൂടിക്കാഴ്ച നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷനിലെ ഗസ്റ്റ് പാനല്‍ രജിസ്‌ട്രേഷന്‍ നമ്പരും അസ്സല്‍ യോഗ്യത സര്‍ട്ടീഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.

കാസർഗോഡ്: കിനാനൂർ-കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച പാനലിൽ ഉൾപ്പെട്ടവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പാനലിലെ രജിസ്ട്രേഷൻ നമ്പറും സഹിതം അഭിമുഖത്തിന് ഹാജരാകണം.

ബോട്ടണി, സുവോളജി, കെമിസ്ട്രി വിഷയങ്ങൾക്ക് ജൂൺ 21ന് രാവിലെ 11 മണിക്കാണ് അഭിമുഖം. പൊളിറ്റിക്കൽ സയൻസിന് ജൂൺ 22ന് രാവിലെ 11 മണിക്കും മലയാളം, ഹിസ്റ്ററി വിഷയങ്ങൾക്ക് ജൂൺ 22ന് ഉച്ച 2 മണിക്കും, ഹിന്ദി, ഇക്കണോമിക്സ് വിഷയങ്ങൾക്ക് ജൂൺ 23ന് രാവിലെ 11 മണിക്കും അഭിമുഖം നടക്കും. യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക് പ്രതിദിനം 1750 രൂപ പ്രതിഫലം ലഭിക്കും. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. ഫോൺ: 8281336261, 9562375444

7. പ്രോജക്ട് ഫെലോ ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്നു വർഷ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് (എൻസിഎസ് സി) അസസ്സിങ് ഗോൾസ് ഇംപാക്ട്‌സ് ആഫ്ടർ 25 ഇയേഴ്‌സ് ഇൻ കേരളയിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

Top Post Ad

Below Post Ad