Ads Area

ബിരുദം ഉള്ളവർക്ക് ബഹ്‌റൈനിലെ ബിൻഹിന്ദി കമ്പനിയിൽ ജോലി

ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് അബ്ദുള്ള ബിൻ ഹിന്ദി സ്ഥാപിച്ച എ എ ബിൻ ഹിന്ദി എന്ന സ്ഥാപനം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രചാരമേറിയ പല ബ്രാൻഡുകളുടെയും പാർട്ണറാണ് ബിൻഹിന്ദി ഗ്രൂപ്പ്. റെനോൾട് ട്രക്കുകൾ, സാംസങ്, വോൾവോ കൺസ്ട്രക്ഷൻസ്, കിയ കാറുകൾ എന്നിവ തിൽ ഉൾപ്പെടും. ബഹ്‌റൈനിലെ വ്യവസായത്തിലെ ഏറ്റവും മികവാർന്ന ഒരു ഘടകമാണ് ബിൻഹിന്ദി ഗ്രൂപിന്ന്.

ബിൻഹിന്ദി ഗ്രൂപ്പിന്റെ രണ്ടു ഒഴിവുകളാണ് പഠനം ബ്ലോഗിലൂടെ ഇന്ന് നിങ്ങളിലേക്ക് എത്തിക്കുന്നത്. താലപര്യമുള്ളവർ, ജോലിയുടെ സംരംശം ശീര്ഷകത്തിനു ചുവടെ കൊടുത്തിട്ടുള്ളത് വായിക്കുക, ശേഷം അതിനു തൊട്ടു താഴെ തന്നെ അപേക്ഷിക്കാനുള്ള ലിങ്ക് കൊടുത്തത് ഉപയോഗിച്ച് കമ്പനിയുടെ ഔദ്യോഗിക പേജിൽ പോയി വിവരങ്ങൾ കൂടുതൽ മനസിലാക്കി, അവിടെ ഉള്ള ഓപ്‌ഷൻ ഉപയോഗിച്ച് ജോലിക്ക് അപേക്ഷിക്കുക. പഠനം ബ്ലോഗിന്റെ മുഴുവൻ സേവനങ്ങളെ പോലെ തന്നെ ഈ ജോലിക്ക് അപേക്ഷിക്കാനും നിങ്ങൾക്ക് പണം മുടക്കേണ്ടതില്ല, സൗജന്യമാണ്.

1. മാനേജർ 

ഹെൽത്ത്,സേഫ്റ്റി,സെക്യൂരിറ്റി മേഖലയിലെ മാനേജർ തസ്തികയാണ് ഒഴിവുള്ള ഒരു ജോലി. പ്രകൃതിക്ക് ചേരുന്ന തരത്തിലുള്ള പോളിസികൾ അവലംബിക്കുക, ശരിയാക്കുക, പ്ലാൻ ചെയ്യുക, പരിചരിക്കുക എന്നിവയാണ് ഈ ജോലിയുടെ പ്രധാന കർത്തവ്യം. ബഹ്‌റൈൻ രാജ്യത്തിൻറെ നിയമാവലികൾ തീർത്തും പാലിക്കുന്ന രീതിയിൽ സുരക്ഷാ ചട്ടങ്ങളും, പ്രകൃതിയുടെ നിലനിൽപിന് ഭീഷണിയില്ലാത്തതുമായ ഒരു അന്തരീക്ഷം ഉറപ്പു വരുത്തണം എന്നുള്ളതാണ് ജോലിയുടെ സാരാംശം. ഇതിനായി കമ്പനിയിലെ ആളുകളെ പഠിപ്പിക്കുകയും ട്രെയിൻ ചെയ്യിക്കുകയും വേണ്ടി വന്നേക്കാം. മീറ്റിംഗുകളും ചർച്ചകളും നടത്തുകയും വേണ്ടി വന്നേക്കാം. അപകടങ്ങൾ ഉണ്ടാവാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശരിയാണോ എന്ന് ഉറപ്പു വരുത്തുന്നതും ജോലിയുടെ ഭാഗമായിരിക്കും.

വിദ്യാഭ്യാസ യോഗ്യത : സയൻസ്,എഞ്ചിനീയറിംഗ്,ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ ജോലിക്ക് വേണ്ട തത്തുല്യ ഡിഗ്രി ഉണ്ടായിരിക്കണം.

എൻവൈറോണ്മെന്റല് സേഫ്ടിയിൽ ഡിപ്ലോമ സര്ടിഫികെഷനോ,ഒക്കുപ്പേഷണൽ സേഫ്ടിയിൽ സർട്ടിഫിക്കറ്റോ വേണം. NEBOSH പോലുള്ള സർട്ടിഫിക്കറ്റുകളാണ് ഉദ്ദേശിക്കുന്നത്. ഇത്തരമാ മേഖലകളിൽ നിന്നുള്ള ബിരുദവും പരിഗണിക്കും. ഈ ജോലി അപേക്ഷിക്കാൻ ഫീസ് ഈടാക്കുന്നതല്ല. പഠനം ബ്ലോഗിന്റെ ഈ തൊഴിൽ പ്രസിദ്ധീകരണം പകർത്തി വിതരണം ചെയുന്ന മറ്റാരുടെയും വാക്കുകളിൽ വീണു പണം അടക്കുകയോ മറ്റോ ചെയ്യരുത്. പഠനം ബ്ലോഗിന്റെ ഔദ്യോഗിക അറിയിപ്പുകൾ ലഭിക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേർന്നാൽ ദിവസേനയുള്ള ഔദ്യോഗിക തൊഴിൽ പ്രസിദ്ധീകരണങ്ങൾ സൗജന്യമായി തന്നെ വാട്സാപ്പിൽ ലഭിക്കും. അതിനുള്ള ലിങ്കുകൾ ഈ പ്രസിദ്ധീകരണത്തിന്റെ മുകളിലും താഴെയും മഞ്ഞ നിർതിലുള്ള ബാനറുകളായി നൽകിയിട്ടുള്ളത് ഉപയോഗിക്കുക. ഈ മാനേജർ ജോലിക്ക് അപേക്ഷിക്കാൻ താലപര്യം ഉള്ളവർ തൊട്ടു താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.

ഇവിടെ അപേക്ഷിക്കുക

2. സെയിൽസ് മാനേജർ - AV/IT/ELV

വില്പനകളും, വിൽപ്പനയുമായി ബന്ധപ്പെട്ട മറ്റു പ്രായോഗിക കർമങ്ങളും ചെയ്യുകയാണ് ജോലിയുടെ പ്രധാന കർത്തവ്യം. ഓഡിയോ വിഷ്വൽ,ഇൻഫർമേഷൻ ടെക്‌നോളജി, എക്സ്ട്രാ ലോ വോൾട്ടേജ് സിസ്റ്റംസ് എന്നിവയുടെ സെക്ഷനിലേക്കാണ് നിയമിക്കുന്നത്. അതിനാൽ ഇത്തരം മേഖലയിലുള്ള മറ്റു സ്ഥാപനങ്ങളെ വെല്ലുന്ന രീതിയിൽ വില്പന തകൃതിയായി നടക്കാൻ ഉതകുന്ന രീതിയിലുള്ള മാർക്കറ്റിംഗ് പ്ലാൻ ചെയ്യേണ്ടതായി വരാം. സമയ സമയം റിപ്പോർട്ടുകളും മറ്റു നിർമിക്കുകയും,അവലോകനം ചെയ്യുകയും, സബ്മിറ് ചെയ്യുകയും വേണം. കൂട്ടത്തിൽ വില്പന കൂട്ടാൻ വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യണം.

യോഗ്യത : എഞ്ചിനീറിങ്ങിലോ, സമാന മേഖലകിലോ ഉള്ള ബിരുദം. അഞ്ചു വർഷത്തെ പ്രവൃത്തി പരിജയം നിര്ബന്ധമാണ്. മാർക്കറ്റിങ്,മാനേജിങ്,ബിസിനസ് സ്‌കിൽസ് ഉള്ളവർ ആയിരിക്കണം.

അപേക്ഷിക്കാൻ താലപര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന അപേക്ഷ ലിങ്ക് വഴി മാത്രം അപേക്ഷിക്കുക. ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ അപേക്ഷകൾ നൽകാവൂ. പഠനം ബ്ലോഗിന്റെ ഔദ്യോഗിക വാട്സാപ്പിൽ ഗ്രൂപ്പിൽ ചേരാൻ മറക്കരുത്. ലിങ്ക് ഈ പ്രസിദ്ധീകരണത്തിട്നെ താഴെയും മുകളിലും കൊടുത്തിട്ടുണ്ട്. അപേക്ഷിക്കാൻ തൊട്ടു താഴെയുള്ള ലിങ്ക് നോക്കുക.

ഇവിടെ അപേക്ഷിക്കുക

Top Post Ad

Below Post Ad