കേന്ദ്ര സർക്കാർ സ്ഥാപനമായ ഹെവി എഞ്ചിനീയറിംഗ് കോര്പറേഷന് ലിമിറ്റഡ് അഥവാ HEC പുതിയ തസ്തികകളിലേക്ക് ആളുകളെ നിയമിക്കുന്നുണ്ട്. ക്രഫ്മാൻഷിപ് ട്രെയിനിങ് സ്കീമിന് കീഴിലാണ് 206 പേർക്കുള്ള ഒഴിവുകൾ വിളിച്ചിരിക്കുന്നത്. ട്രെയിനീ പോസ്റ്റിംഗായിരിക്കും ലഭിക്കുക.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ, ജൂലൈ 31,2021 നുള്ളിൽ തന്നെ ഓൺലൈനായി അപേക്ഷകൾ സമാപിക്കണം.
ഔദ്യോഗിക വിജ്ഞാപനം ഇവിടെ കാണാം
പ്രധാന തീയതികൾ :
അപേക്ഷ തുടങ്ങുന്നത് : 25 ജൂൺ, 2021
അപേക്ഷിക്കാനുള്ള അവസാന തിയതി : 31 ജൂലൈ, 2021
ഒഴിവുകൾ :
- എലെക്ട്രിഷ്യൻ
- ഫിറ്റർ
- മെഷീനിസ്റ്റ്
- വെൽഡർ
- കമ്പ്യൂട്ടർ ഓപ്പറേറ്റർ പ്രോഗ്രാമിങ് അസിസ്റ്റന്റ്
- തുന്നൽ വിദ്യ
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
വിദ്യാഭ്യാസ യോഗ്യത :
അപേക്ഷിക്കുന്ന എല്ലാ ഉദ്യോഗാര്ഥികളും ചുരുങ്ങിയത് പത്താം ക്ലാസ് പാരായവർ ആയിരിക്കണം. വെൽഡിങ്,തുന്നൽ വിദ്യ എന്നീ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് എട്ടാം ക്ലാസ് മതിയാവും. ഇന്ത്യയിലെ ഇതിനു ധാതുലയമായ ഏത് പരീക്ഷ പാസായവർക്കും അപേക്ഷിക്കാം.
അപേക്ഷ ഫീസ് :
ഭിന്നശേഷി ഉള്ളവർക്കും, പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്നവർക്കും അപേക്ഷ ഫീസ് ഉണ്ടായിരിക്കില്ല. മറ്റെല്ലാ വിഭാഗങ്ങൾക്കും 750 രൂപ അപേക്ഷ ഫീസ് ഉണ്ടായിരിക്കും.