കേരളത്തിൽ നടന്ന ലെജിസ്ളേറ്റീവ് അസ്സെംബി ഇലക്ഷൻ റിസൾട്ട് പ്രഖ്യാപിക്കുന്നത് മെയ് 2, 2021 നാണു.
വാർത്താ ചാനലുകളിലും മറ്റും തത്സമയം റിസൾട്ടുകൾ ലഭിക്കുന്നതാണ്. എങ്കിലും, അവർക്കെല്ലാം വിവരങ്ങൾലഭ്യമാകുന്ന, ഇലക്ഷൻ കമീഷന്റെ ഔദ്യോഗിക പോർട്ടലുകൾ നോക്കുകയാണ് ഏറ്റവും വിശ്വസിനീയം. പല വാർത്ത ചാനലുകളും, പല രീതിക്ക് വളച്ചൊടിച്ചു ആളുകളെ വിഡ്ഢികളാക്കാൻ നോക്കും; റിസൾട്ട് വരുന്നത് മുൾമുനയിൽ നിർത്തുന്നത് ഇത്തരം ചാനലുകൾ ചെയ്യുന്ന സ്ഥിരം ഏർപ്പാടാണ്. അതിനൊരു ബദലായാണ്, കേരളത്തിന്റെ ഇലക്ഷൻ റിസൾട്ട് നേരിട്ട് അറിയാനായി ചെയ്യേണ്ട കാര്യങ്ങൾ ഇവിടെ വിശദമാക്കുന്നത്. പഞ്ചായത്ത് ഇലക്ഷൻ റിസൾട്ട് അറിയാൻ ഇവിടെ നോക്കാം.
മൊബൈൽ ആപ്പ് വഴി
മൊബൈലുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ പാകത്തിന് രൂപപെടുത്തിയ ആപ്ലികേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ഇലക്ഷൻ റിസൾട്ട് നോക്കാം. ശ്രദ്ധിക്കുക, ഒരുപാട് തട്ടിപ്പ് ആപ്പുകൾ നിലവിൽ സജീവമാണ്, അതിൽ പെടാതെയിരിക്കുക. ആൻഡ്രോയിഡ് ഉപയോഗിക്കുന്നവർക്കും, ആപ്പിൾ ഉപയോഗിക്കുന്നവർക്കും അതാത് പ്ളേസ്ട്രോയിൽ ലഭ്യമാണ് ഇലക്ഷൻ കമ്മീഷന്റെ ഈ ഔദ്യോഗിക ആപ്പ്. അവ താഴെ കൊടുത്തിരിക്കുന്ന ബട്ടൻസ് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം.
ഔദ്യോഗിക വെബ്സൈറ്റ് വഴി
മൊബൈൽ ഫോണിൽ തന്നെ ബ്രൗസർ വഴിയോ, കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്കോ, അല്ലെങ്കിൽ മറ്റു മൊബൈൽ സിസ്റ്റംസ് ഉപയോഗിക്കുന്നവർക്കോ (വിൻഡോസ്, ബ്ലാക്ക്ബെറി ലിനക്സ് ജാവ തുടങ്ങിയവ) റിസൾട്ട് അറിയാൻ ഈ ആപ്പുകൾ ഉപകാരപ്പെടില്ല. അത് കൊണ്ട് എല്ലാവര്ക്കും ഒരുപോലെ ഉപയോഗിക്കാൻ, കഴിയുക ഇലക്ഷൻ കമ്മീഷൻ റിസൾട്ടുകൾ പ്രഖ്യാപിക്കുന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ്. താഴെ കാണുന്ന ബട്ടൺ അമർത്തിയാൽ അതിലേക്ക് പോകാം.
(കൃത്യം രാവിലെ എട്ടു മാണി തൊട്ടാണ് റിസൾട്ടുകളഭ്യമാവുക, അതു വരെ ക്ഷമയോടെ കാത്തിരിക്കണം)
മലപ്പുറം മണ്ഡലം റിസൾട്
മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥി ആയിരുന്നു ശ്രീ കുഞ്ഞാലികുട്ടി കേരള അസ്സെംബി ഇലക്ഷനിൽ പങ്കെടുക്കാൻ രാജി വച്ചതിനെ തുടർന്ന്, ആ ഒഴിവു നികത്താനാണ് മത്സരിക്കുന്ന ഒരേയൊരു മണ്ഡലമാണ് മലപ്പുറം പാര്‍ലമെന്റ് നിയോജക മണ്ഡലം. എൽഡിഎഫ് സ്ഥാനാർഥി വി.പി.സാനു, യുഡിഎഫ് സ്തനാർത്ഥി അബ്ദുസമദ് സമദാനി, എൻഡിഎ സ്ഥാനാർഥി അബ്ദുള്ളകുട്ടി എന്നിവരാണ് മത്സര രംഗത്തെ പ്രമുഖർ. അതിന്റെ റിസൾട്ടും നാളെ തന്നെ അറിയാൻ കഴിയും.