UK suspends recruitment of Indian nurses as COVID-19 surge
കോവിഡ് പകർച്ചവ്യാധിയുടെ ആക്രമണം മൂലം ഗതികെട്ടോടുന്ന ഇന്ത്യക്ക് വിലക്കേർപ്പെടുത്തി യുണൈറ്റഡ് കിങ്ഡം. ജോലിക്കായും കുടിയേറാനായും ഇംഗ്ലണ്ടിലേക്ക് ;നോക്കുന്ന സ്റ്റാഫുകളിൽ ഇനി കുറച്ചു കാലത്തേക്ക് നഴ്സുമാർ ഉണ്ടാവില്ല.
കോവിഡിന്റെ പശ്ചാത്തലത്തിൽ , താല്കാലികമായ ഒന്നാണെന്ന് ബ്രിട്ടീഷ് ഭരണഗൂഡം വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ആരോഗ്യമന്ത്രാലയമാണ് അറിയിപ്പ് പുറത്ത് വിട്ടത്.
നിലവിൽ യുകെ യിൽ താമസിക്കുന്ന ഇൻഡ്യക്കാർക്കോ, ഇന്ത്യൻ നഴ്സുമാർക്കോ പ്രത്യേകിച്ച് പ്രശങ്ങളൊന്നുമില്ല. സാധാരണ ബ്രിട്ടീഷ് പൗരനെ അവർക്ക് ജീവിതവും ജോലിയും ഒരുമിച്ചു കൊണ്ടുപോകാം. ഇന്ത്യയിൽ നിന്ന് വിമാനം വഴിയോ,മറ്റേതെങ്കിലും മാർഗം വഴിയോ ഇനി ഇംഗ്ലണ്ടിൽ എതാൻ ശ്രമിക്കുന്നവർക്കാണ് ഈ അറിയിപ്പ്.
ബ്രിട്ടനിലേക്ക് ഏറ്റവും കൂടുതൽ മെഡിക്കൽ സ്റ്റാഫുകൾ പോകുന്ന ഒരു രാജ്യമാണ് ഇന്ത്യ. അതിൽ കൂടുതൽ.
നിലവിൽ എല്ലാവിധ റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കി, യാത്രമാത്രം ബാക്കിയായി നിൽക്കുന്നവർക്ക്, അവരുടെ ജോലി നഷ്ടപ്പെടാതെ തന്നെ, പകർച്ചവ്യാധി നിയന്ത്രവിധേയമായാൽ, അതിനു ശേഷം പോയി നിയമനം ലഭിച്ച ജോലിക്ക് ചേരാൻ പാകത്തിന് നടപടികൾ സ്വീകരിക്കണമെന്ന്സ്വാശ്രയ റിക്രൂട്ടർസിനോട് ബ്രിട്ടീഷ് മന്ത്രാലയം ആവശ്യപെട്ടിട്ടുണ്ട്.